അഗ്വേറോക്ക് സമാനം,എതിരാളികളുടെ പേടിസ്വപ്നം : ഹാലണ്ടിനെ കുറിച്ച് ഫോഡൻ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ സ്വന്തമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.51 മില്യൺ പൗണ്ട് മാത്രമാണ് താരത്തിന് വേണ്ടി സിറ്റി ചിലവഴിച്ചിട്ടുള്ളത്.ബയേണിനെതിരെ സിറ്റിക്ക് വേണ്ടി അരങ്ങേറിയ താരം ഗോൾ നേടുകയും ചെയ്തിരുന്നു.
ഏതായാലും ഹാലണ്ടിനെ പ്രശംസിച്ചുകൊണ്ട് സഹതാരമായ ഫിൽ ഫോഡന്‍ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഗോളടിക്കുന്ന കാര്യത്തിൽ ഹാലണ്ട് എതിരാളികളുടെ പേടിസ്വപ്നമാണെന്നും സിറ്റി ഇതിഹാസമായ സെർജിയോ അഗ്വേറോയോട് വളരെയധികം സാമ്യം പുലർത്തുന്ന താരമാണ് ഹാലണ്ട് എന്നുമാണ് ഫോഡൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Manchester City's new signing Erling Haaland is "scary" in front of goal, team mate Phil Foden said, backing the Norwegian striker to quickly adapt to life in England and become a key cog in the Premier League champions' set-up. https://t.co/tGakO6LUyq
— Reuters Sports (@ReutersSports) July 29, 2022
” ഗോളടിക്കുന്ന കാര്യത്തിൽ ഹാലണ്ട് എതിരാളികളുടെ പേടിസ്വപ്നമാണ്. അദ്ദേഹത്തിന്റെ ഗോൾ റെക്കോർഡുകൾ എല്ലാവർക്കും അറിയുന്നതാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ എത്തിയിട്ടുള്ളത് തികച്ചും വ്യത്യസ്തമായ ഒരു ലീഗിലാണ്.ഒരല്പം വേഗതയേറിയ ഫുട്ബോളാണ് പ്രീമിയർ ലീഗിൽ ഉള്ളത്. അതുകൊണ്ടുതന്നെ അഡാപ്റ്റാവാൻ ഒരല്പം സമയം വേണ്ടിവരും. പക്ഷേ അദ്ദേഹത്തിന് തന്റെ ഒഴുക്ക് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ തടയാൻ ആർക്കും സാധിക്കില്ല.അഗ്വേറോയുമായി വളരെയധികം സാമ്യത പുലർത്തുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഫിനിഷിങ്ങുകൾ എല്ലാം ഹാലണ്ടിനുണ്ട്. തീർച്ചയായും ശരിയായ സ്ഥലത്ത് അദ്ദേഹത്തിന് പന്തെത്തിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞാൽ അദ്ദേഹം ഈ വർഷം വളരെ പ്രധാനപ്പെട്ട ഒരു താരമായി മാറും ” ഇതാണ് ഫോഡൻ പറഞ്ഞിട്ടുള്ളത്.
ഇനി മാഞ്ചസ്റ്റർ സിറ്റി കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ ലിവർപൂളിനെയാണ് നേരിടുക. ഈ മത്സരത്തിൽ ഹാലണ്ട് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.