അക്കാര്യത്തിൽ ലയണൽ മെസ്സിയേക്കാൾ മികച്ചവൻ റൊണാൾഡോ തന്നെയാണ് : പോൾ മേഴ്സൺ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ചരിത്ര നേട്ടം കുറിച്ചിരുന്നു.എവെർടണെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡോ ഗോൾ കണ്ടെത്തിയിരുന്നു. ഇതോടെ ക്ലബ്ബ് കരിയറിൽ 700 ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് സാധിച്ചു.
ഇപ്പോഴിതാ മുൻ ഇംഗ്ലീഷ് താരമായിരുന്ന പോൾ മേഴ്സൺ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള എല്ലാവരെക്കാളും മുകളിൽ റൊണാൾഡോയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പോൾ മേഴ്സന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Manchester United hero Cristiano Ronaldo told why he is better than Lionel Messi #MUFC https://t.co/yguU611r7k
— Man United News (@ManUtdMEN) October 15, 2022
” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ റൊണാൾഡോ മാത്രമാണ്.എല്ലാവരെക്കാളും മുകളിലാണ് അദ്ദേഹം.700 ഗോളുകളാണ് അദ്ദേഹം നേടിയത് എന്നോർക്കണം.700 ഗോളുകൾ നേടിയെങ്കിൽ അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് ” പോൾ മേഴ്സൺ പറഞ്ഞു.
റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഒരല്പം ബുദ്ധിമുട്ടുള്ളതാണ്. കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോ ആദ്യ ഇലവനിൽ ഇടം നേടിയിട്ടുള്ളത്.എന്നാൽ പതിയെ പതിയെ താരം താളം കണ്ടെത്തുന്നുണ്ട്.