അക്കാര്യത്തിൽ ക്ലബ്ബിനോട് വിയോജിപ്പ്,എങ്കിലും ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തുടരും!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതിനാൽ റൊണാൾഡോ ക്ലബ്ബ് വിടുകയാണെന്നും ബയേണിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട് എന്ന രൂപത്തിലുള്ള റൂമറുകളൊക്കെ സജീവമായിരുന്നു. എന്നാൽ ബയേണുമായി ബന്ധപ്പെട്ട റൂമർ ബയേൺ അധികൃതർ തന്നെ നിരസിച്ചിരുന്നു.
ഏതായാലും പോർച്ചുഗീസ് മാധ്യമമായ ഡൈലി റെക്കോർഡിനെ ഉദ്ധരിച്ചുകൊണ്ട് സ്കൈ സ്പോർട്സ് ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഉദ്ദേശിക്കുന്നില്ല.എറിക്ക് ടെൻ ഹാഗിന് കീഴിൽ ഒരു സീസൺ കളിക്കുക എന്നുള്ളതാണ് ഇപ്പോൾ റൊണാൾഡോയുടെ ലക്ഷ്യം. കൂടാതെ അടുത്ത സീസണിലെങ്കിലും യുണൈറ്റഡിന് കിരീടങ്ങൾ നേടികൊടുക്കണമെന്നും റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്.
Cristiano Ronaldo is expected to stay at #MUFC this summer despite reported frustration over lack of transfers 🔴⬇️
— Sky Sports Premier League (@SkySportsPL) June 24, 2022
പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു കാര്യത്തിൽ റൊണാൾഡോ അസംതൃപ്തിനും നിരാശനുമാണ്.ക്ലബ്ബിന്റെ ട്രാൻസ്ഫർ കാര്യങ്ങളിലാണ് റൊണാൾഡോക്ക് വിയോജിപ്പുള്ളത്. അതായത് ഇതുവരെ ഒരൊറ്റ താരത്തെ പോലും ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.ഫ്രങ്കി ഡി യോങ്,ആന്റണി എന്നിവർക്ക് വേണ്ടി നിലവിൽ യുണൈറ്റഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പോൾ പോഗ്ബ,കവാനി,മാറ്റിച്ച്,മാറ്റ,ലിംഗാർഡ് എന്നിവരൊക്കെ യുണൈറ്റഡ് വിട്ടിരുന്നു.ആ സ്ഥാനത്തേക്ക് ഒക്കെ കൂടുതൽ മികച്ച താരങ്ങൾ എത്തിക്കാൻ റൊണാൾഡോ താല്പര്യപ്പെടുന്നുണ്ട്. ഏതായാലും യുണൈറ്റഡിനെ പ്രീ സീസൺ ഒരുക്കങ്ങൾ തിങ്കളാഴ്ചയാണ് ആരംഭിക്കുക. എന്നാൽ യുവേഫ നാഷൻസ് ലീഗിൽ പങ്കെടുത്തതുകൊണ്ട് റൊണാൾഡോ വൈകിയായിരിക്കും ടീം ക്യാമ്പിൽ ജോയിൻ ചെയ്യുക.