സാഞ്ചോക്ക് വേണ്ടി ഗ്രീൻവുഡിനെ ആവിശ്യപ്പെട്ട് ഡോർട്മുണ്ട്
ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ജേഡൻ സാഞ്ചോക്ക് വേണ്ടി വലവിരിച്ച പ്രമുഖക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ ബൊറൂസിയയാവട്ടെ താരത്തെ പെട്ടന്ന് കൈവിടാൻ ഒരുക്കമല്ല. എന്നാലിപ്പോഴിതാ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് അവരുടെ യുവതാരം ഗ്രീൻവുഡിനെ ആവിശ്യപ്പെട്ടിരിക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട്. പ്രമുഖമാധ്യമമായ ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗ്രീൻവുഡിനെയും ബാക്കി തുകയായുമാണ് ബൊറൂസിയ ആവിശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ഓഫർ യുണൈറ്റഡ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഈ യുവതാരത്തെ കൈവിടാൻ യുണൈറ്റഡ് ഒരുക്കമല്ല. ഗ്രീൻവുഡിനെ പോലെ ഒരു താരത്തെ കൈവിട്ടാൽ അത് ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കണക്കുകൂട്ടുന്നത്.