ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ളവരെ ആകർഷിക്കാൻ കഴിയുന്ന കാന്തം: മെസ്സിയെ കുറിച്ച് റൂണി പറയുന്നു.
സൂപ്പർ താരം ലയണൽ മെസ്സി ഇനി മുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. കഴിഞ്ഞ ദിവസം അദ്ദേഹം മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട്.പതിനാറാം തീയതിയാണ് അദ്ദേഹത്തിന്റെ പ്രസന്റേഷൻ ചടങ്ങ് നടക്കുക.22ആം തീയതി കപ്പിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സിയുടെ വരവ് MLSന് ഊർജ്ജം പകരുന്ന ഒരു കാര്യമാണ്.
ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി നിലവിൽ അമേരിക്കൻ ക്ലബ്ബായ DC യുണൈറ്റഡിന്റെ പരിശീലകനാണ്.ലയണൽ മെസ്സിയെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.MLSലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ളവരെയെല്ലാം ആകർഷിക്കാൻ കഴിയുന്ന ഒരു കാന്തമാണ് മെസ്സിയെന്നും റൂണി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— SPORF (@Sporf) July 11, 2023
” ലയണൽ മെസ്സി ഇവിടേക്ക് വന്നത് MLS നെ സംബന്ധിച്ചിടത്തോളം വളരെ ഗുണകരമായ ഒരു കാര്യമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ളവരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരു കാന്തമാണ് അദ്ദേഹം. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരത്തെയാണ് നമ്മൾ ഇപ്പോൾ സ്വാഗതം ചെയ്യുന്നത്. മെസ്സിയുടെ കോമ്പറ്റിറ്റീവ് സ്പിരിറ്റും അദ്ദേഹത്തിന്റെ പ്രതിഭയും മിയാമിയെ ഉയരത്തിലേക്ക് കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല.മെസ്സിയുടെ വരവോടുകൂടി ആരാധകരും പരിശീലകരും താരങ്ങളും എല്ലാം വളരെ ആവേശഭരിതരാണ്.മെസ്സിയുടെ സാന്നിധ്യം MLS നെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിയും DC യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.അവസാനമായി കളിച്ച പത്ത് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മിയാമിക്ക് സാധിച്ചിട്ടില്ല.