മെസ്സി എഫക്ട്, അമേരിക്കയിൽ പുതിയ റെക്കോർഡുമായി ഇന്റർ മിയാമി!

സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ തന്റെ അരങ്ങേറ്റം അതിഗംഭീരമാക്കിയിരുന്നു.ലീഗ്സ് കപ്പിൽ ക്രൂസ് അസൂളിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്. മത്സരത്തിൽ വിജയ നായകനായത് ലയണൽ മെസ്സി തന്നെയായിരുന്നു.

മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.ഇതോടുകൂടിയാണ് വലിയ ഒരു ഇടവേളക്കുശേഷം ഇന്റർ മിയാമി ഇപ്പോൾ വിജയം നേടിയിട്ടുള്ളത്. മാത്രമല്ല ഈ മത്സരം അമേരിക്കയിൽ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരമെന്ന റെക്കോർഡാണ് മെസ്സിയുടെ അരങ്ങേറ്റമത്സരം സ്വന്തമാക്കിയിട്ടുള്ളത്.

12.5 മില്യൺ ആളുകളാണ് ടിവിയിലൂടെ ഈ മത്സരം തൽസമയം വീക്ഷിച്ചിട്ടുള്ളത്. ഇതിനു മുൻപ് അമേരിക്കയിൽ ഇത്രയും അധികം ആളുകൾ വീക്ഷിച്ച ഒരു മത്സരം ഉണ്ടായിട്ടില്ല.ടെലിവിഷനിലെ കണക്കുകൾ മാത്രമാണ് ഇത്.മൊബൈൽ, കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങളിലെ കണക്കുകൾ ഇതിനുപുറമേയും വരും. ഏതായാലും ലയണൽ മെസ്സിയുടെ അമേരിക്കയിലെ എഫക്ട് നമുക്ക് ആദ്യ മത്സരത്തിൽ തന്നെ തെളിഞ്ഞ് കണ്ടിട്ടുണ്ട്.

അടുത്ത മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ അറ്റ്ലാൻ യുണൈറ്റഡാണ്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക.ലീഗ്സ് കപ്പിൽ തന്നെയാണ് ഈ മത്സരം അരങ്ങേറുന്നത്.നിലവിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടാൻ ഇന്റർ മിയാമിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *