മെസ്സിയുടെ വരവ് MLSൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിവരിച്ച് തിയാഗോ അൽമേഡ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയ മെസ്സി വലിയ ഒരു ഇമ്പാക്ട് തന്നെയാണ് അവിടെ ഉണ്ടാക്കിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്. എന്നാൽ അവർക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഇതിനിടെ പരിക്കു കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ലയണൽ മെസ്സിയുടെ അർജന്റൈൻ സഹതാരമായ തിയാഗോ അൽമേഡ നിലവിൽ MLSലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അറ്റ്ലാൻഡ യുണൈറ്റഡ്നു വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. ലയണൽ മെസ്സിയുടെ വരവോടുകൂടി അമേരിക്കൻ ലീഗ് തന്നെ മെച്ചപ്പെട്ടു എന്നുള്ള കാര്യം അൽമേഡ പറഞ്ഞിട്ടുണ്ട്.അത് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അർജന്റൈൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്കൊപ്പം അമേരിക്കൻ ഫുട്ബോളും മാറി. ഇവിടത്തെ ഫുട്ബോൾ ഒരുപാട് ഇംപ്രൂവ് ആയിട്ടുണ്ട്.മത്സരത്തിൽ എല്ലാവർക്കും ഒരുപോലെ സാധ്യതകൾ ഉണ്ടാവുന്നു. മെസ്സി വന്നതിനുശേഷം അദ്ദേഹം ലീഗിനെ കൂടുതൽ അടുത്തെറിഞ്ഞു.ഇപ്പോൾ എന്നെക്കാൾ കൂടുതൽ എംഎൽഎസിനെ കുറിച്ച് അദ്ദേഹത്തിന് അറിയാം.ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.മെസ്സി വന്നതോടെ ഇന്റർ മയാമി എല്ലാ മത്സരങ്ങളും വിജയിക്കാൻ ആരംഭിച്ചു ” ഇതാണ് അൽമേഡ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. 11 ഗോളുകളും 19 അസിസ്റ്റുകളും ആണ് ഈ വർഷം അദ്ദേഹം നേടിയത്. എന്നാൽ തനിക്ക് യൂറോപ്പിലേക്ക് ഉടനെതന്നെ എത്താൻ ആഗ്രഹമുണ്ടെന്ന് അൽമേഡ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *