മെസ്സിയുടെ ലീഗിൽ ചരിത്രം കുറിച്ച് ഒരു പതിനാലുകാരൻ!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഫിലാഡൽഫിയ യൂണിയന് സാധിച്ചിരുന്നു. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെ അവർ പരാജയപ്പെടുത്തിയത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഈ രണ്ട് ടീമുകളും. ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമിയാണ് ഇപ്പോൾ അമേരിക്കൻ ലീഗിൽ തലപ്പത്തുള്ളത്.
എന്നാൽ ഈ മത്സരത്തിനിടെ ഒരു ചരിത്രം പിറന്നിട്ടുണ്ട്. മത്സരത്തിന്റെ 85ആം മിനുട്ടിൽ കാവൻ സുള്ളിവൻ എന്ന താരം പകരക്കാരനായി കൊണ്ട് ഫിലാഡെൽഫിയ യൂണിയന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.ഈ താരത്തിന്റെ പ്രായമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കേവലം പതിനാലാം വയസ്സിൽ അദ്ദേഹം അമേരിക്കൻ ലീഗിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.MLSൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോൾ സുള്ളിവൻ സ്വന്തമാക്കി കഴിഞ്ഞു.
കൃത്യമായി പറഞ്ഞാൽ 14 വർഷവും 293 ദിവസവുമാണ് ഇദ്ദേഹത്തിന്റെ പ്രായം വരുന്നത്. അക്കാദമി താരമായ ഇദ്ദേഹം ആദ്യമായി കൊണ്ടാണ് ക്ലബ്ബിന്റെ സീനിയർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഫ്രഡി അഡുവിന്റെ റെക്കോർഡാണ് ഇതുവഴി അദ്ദേഹം തകർത്തത്. എന്റെ റെക്കോർഡ് തകർത്ത കാവനെ അഡു സോഷ്യൽ മീഡിയ വഴി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ മികച്ച പ്രകടനം നടത്തി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കാവൻ സുള്ളിവൻ.അതുകൊണ്ടുതന്നെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ താരത്തെ സ്വന്തമാക്കിയിരുന്നു. പക്ഷേ 18 വയസ്സ് പൂർത്തിയായതിനുശേഷം മാത്രമാണ് താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങുക. പതിനാലാമത്തെ വയസ്സിൽ ഒരു സീനിയർ ടീമിന് വേണ്ടി താരം അരങ്ങേറി എന്നത് തീർത്തും അൽഭുതമുണ്ടാക്കുന്ന കാര്യമാണ്. സൗത്ത് അമേരിക്കൻ ലീഗുകളിലും നോർത്ത് അമേരിക്കൻ ലീഗുകളിലും ഇത്തരത്തിലുള്ള അരങ്ങേറ്റങ്ങൾ ഉണ്ടാവാറുണ്ട്