മറ്റൊരു സൂപ്പർ താരം കൂടി യൂറോപ്പ് വിട്ട് MLS ലേക്ക് ചേക്കേറുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. അതിനു പിന്നാലെ ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും ഇന്റർ മയാമിയിൽ എത്തി.താരങ്ങൾക്ക് വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ അവിടെ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ലൂയിസ് സുവാരസിനെ സ്വന്തമാക്കാനും ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.

മെസ്സി വന്നതോടുകൂടി കൂടുതൽ താരങ്ങളെ ആകർഷിക്കാൻ ഇന്റർ മയാമിക്കും അമേരിക്കൻ ലീഗിനും സാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. കൂടുതൽ വിസിബിലിറ്റി ഇപ്പോൾ ഈ ലീഗിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാനും എംഎൽഎസിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ട്.ഗ്രീസ്മാൻ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

പക്ഷേ അദ്ദേഹം എപ്പോൾ എംഎൽഎസിലേക്ക് ചേക്കേറും എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.അതായത് അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പിലെ തന്റെ അവസാനത്തെ ക്ലബ്ബ് ആകും എന്നാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.അത്ലറ്റിക്കോ വിട്ടതിനുശേഷമാവും ഗ്രീസ്മാൻ അമേരിക്കൻ ലീഗിലേക്ക് ചേക്കേറുക. എന്നാൽ അത്ലറ്റിക്കോ എപ്പോൾ വിടും എന്നതാണ് കാത്തിരുന്ന് കാണേണ്ട കാര്യം.

2026 ലാണ് അത്ലറ്റിക്കോയുമായുള്ള താരത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.ഈ കരാർ പുതുക്കുമോ ഇല്ലയോ,കരാർ പൂർത്തിയാകുന്നതിനു മുൻപ് ക്ലബ്ബ് വിടുമോ എന്നുള്ളതൊന്നും വ്യക്തമല്ല.ഏതായാലും അദ്ദേഹം അമേരിക്കൻ ലീഗിലേക്ക് എത്തുമെന്ന് കാര്യം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.ഗ്രീസ്മാൻ അമേരിക്കയിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്.173 ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗ്രീസ്മാൻ ഇതുവരെ നേടിയിട്ടുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഗ്രീസ്മാൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *