കെയ്‌ലർ നവാസ് മെസ്സിക്കൊപ്പം ഒരുമിക്കുമോ? പ്രതികരണവുമായി ടാറ്റ മാർട്ടിനോ!
പിഎസ്ജിയുടെ കോസ്റ്റാറിക്കൻ ഗോൾ കീപ്പറായ കെയ്ലർ നവാസ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അഞ്ചുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് ഇപ്പോൾ നവാസ് പിഎസ്ജി എന്ന ക്ലബ്ബിനോട് ഗുഡ്ബൈ ചൊല്ലിയിട്ടുള്ളത്.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്.37കാരനായ താരത്തിന് ഒരു പുതിയ ക്ലബ്ബിനെ ആവശ്യമാണ്.
ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി താരത്തിന് വേണ്ടി ശ്രമിക്കുന്നു എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. അവരുടെ ഗോൾ കീപ്പറായ കല്ലണ്ടർ പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെ അവർക്ക് ഒരു മികച്ച ഗോൾകീപ്പറെ ആവശ്യമുണ്ട്. വളരെയധികം എക്സ്പീരിയൻസുള്ള നവാസിനെ ഇന്റർമയാമി കൊണ്ടുവരുമെന്നായിരുന്നു റൂമറുകൾ.
ഇന്റർമയാമിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ റൂമറുകളോട് അവരുടെ പരിശീലകനായ ടാറ്റ തന്റെ പ്രതികരണറിയിച്ചിട്ടുണ്ട്. നിലവിൽ തങ്ങൾക്ക് ഒരു മികച്ച ഗോൾകീപ്പർ ഉണ്ടെന്നും അതുകൊണ്ടുതന്നെ പുതിയ ഗോൾകീപ്പറെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഇന്റർമയാമിയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് പേരുകൾ ഇപ്പോൾ വരുന്നുണ്ട്.പക്ഷേ നിലവിൽ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും മാസങ്ങൾ അവശേഷിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇവിടെ ഒരു മികച്ച ഗോൾ കീപ്പർ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു പുതിയ ഗോൾകീപ്പർ കൊണ്ടുവരാൻ ഞങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
#Martino: “#Navas all’Inter Miami? Non stiamo cercando un altro portiere” https://t.co/OYt7FARyrr
— Alfredo Pedullà (@AlfredoPedulla) May 16, 2024
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ഇന്റർമയാമിക്ക് പദ്ധതികളുണ്ട്. അതേസമയം മറ്റൊരു അമേരിക്കൻ ക്ലബ്ബായ സാൻ ഡിയഗോ എഫ്സി നവാസിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്.കൂടാതെ റാമോസ്,മോഡ്രിച്ച് എന്നിവരിലും അവർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.