ഒരുപാടധികം ഹൂക്ക വലിക്കുന്നുണ്ട്, അതുകൊണ്ടാണ് CR7 ഇങ്ങനെയൊക്കെ പറയുന്നത്: വിമർശനവുമായി മൈക്ക് ലഹൂദ്.

കഴിഞ്ഞ ദിവസം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ സ്റ്റേറ്റ്മെന്റുകൾ വലിയ രൂപത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചയായിരുന്നു.എംഎൽഎസിനെക്കാൾ മികച്ച ലീഗാണ് സൗദി അറേബ്യൻ ലീഗന്നും യൂറോപ്യൻ ഫുട്ബോളിന് ക്വാളിറ്റി നഷ്ടമായി എന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. മാത്രമല്ല ഒരു വർഷത്തിനുള്ളിൽ ഡച്ച് ലീഗിനേയും തുർക്കിഷ് ലീഗിനേയും സൗദി ലീഗ് മറികടക്കുമെന്നും റൊണാൾഡോ പറഞ്ഞിരുന്നു.ഇതൊക്കെ വലിയ രൂപത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

MLS ലെ താരമായ മൈക്ക് ലഹുദ് ഈ വിഷയത്തിൽ റൊണാൾഡോക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സൗദിയിൽ വെച്ച് ഒരുപാട് അധികം ഹൂക്ക ക്രിസ്റ്റ്യാനോ വലിച്ചുകയറ്റുന്നുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുമാണ് മൈക്ക് പറഞ്ഞിട്ടുള്ളത്.യുവന്റസ് എന്ന ടീമിനെ നശിപ്പിച്ചുകൊണ്ടാണ് റൊണാൾഡോ ക്ലബ്ബ് വിട്ടതെന്നും ഇദ്ദേഹം ആരോപിച്ചു. മൈക്കിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ ഒരുപാടധികം ഹൂക്ക വലിച്ച് കേറ്റുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.ഒരു വർഷം കൊണ്ട് സൗദി ലീഗ് മറ്റു ചില യൂറോപ്പ്യൻ ലീഗുകളെ മറികടക്കുമെന്ന് പറയുന്നത് തീർത്തും വിഡ്ഢിത്തമാണ്.ലയണൽ മെസ്സിയുടെ പ്രസന്റേഷൻ ചടങ്ങിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് വന്നത്.വേൾഡ് കപ്പ് അമേരിക്കയുടെ മുന്നിൽ എത്തിനിൽക്കുകയാണ്.ആ സമയത്താണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന റൊണാൾഡോ നടത്തുന്നത്. ഇറ്റാലിയൻ ലീഗിനെ ഉഷാറാക്കി എന്നാണ് റൊണാൾഡോ അവകാശപ്പെട്ടത്. എന്നാൽ യഥാർത്ഥത്തിൽ യുവന്റസ് എന്ന ടീമിനെ നശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിട്ടത് ” ഇതാണ് മൈക്ക് പറഞ്ഞിട്ടുള്ളത്.

റൊണാൾഡോ സൗദിയിലേക്ക് വന്നതിന് പിന്നാലെ നിരവധി സൂപ്പർതാരങ്ങൾ സൗദിയിൽ എത്തിയിരുന്നു. അതേസമയം ലയണൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ഒരുപാട് താരങ്ങൾ എംഎൽഎസിലേക്ക് വരുന്നുമുണ്ട്. അടുത്ത കോപ്പ അമേരിക്കയും വേൾഡ് കപ്പും അമേരിക്കയിൽ വച്ചുകൊണ്ടാണ് നടക്കുക. അതേസമയം വേൾഡ് കപ്പിന്റെ ആതിഥേയത്തിന് സൗദിയും ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *