എംഎൽഎസിനെ മാതൃകയാക്കിയാൽ ഗ്ലോബൽ ഫുട്ബോൾ കൂടുതൽ മികച്ചതാവും: കമ്മീഷണർ
സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് അമേരിക്കൻ ലീഗ് ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ ആകെ 29 ക്ലബ്ബുകളാണ് അമേരിക്കൻ ലീഗിൽ പങ്കെടുക്കുന്നത്. ക്ലബ്ബുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ലീഗ് ഘടനയിലും പിന്നീട് കപ്പ് മത്സരങ്ങളുമാണ് അമേരിക്കൻ ലീഗിൽ നടക്കാറുള്ളത്. മാത്രമല്ല പ്രമോഷനോ അതല്ലെങ്കിൽ റെലഗേഷനോ ഈ ലീഗിൽ ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്.
എംഎൽഎസിന്റെ കമ്മീഷണർ ആയ ഡോൺ ഗാർബർ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് അമേരിക്കൻ ലീഗിനെ മാതൃകയാക്കിയാൽ യൂറോപ്യൻ ഫുട്ബോൾ ഉൾപ്പെടെയുള്ള ഗ്ലോബൽ ഫുട്ബോൾ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഇൻവെസ്റ്റ്മെന്റ് തന്നെയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അമേരിക്കൻ ലീഗിൽ നിലവിൽ പ്രമോഷനോ റെലഗേഷനോ ഇല്ല. അതുകൊണ്ടുതന്നെ ക്ലബ്ബുകളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ഉടമസ്ഥർക്ക് കാര്യമായ നഷ്ടങ്ങൾ സംഭവിക്കുന്നില്ല.അതുകൊണ്ടുതന്നെ കൂടുതൽ ഇൻവെസ്റ്റ്മെന്റ് നടക്കുന്നു.എന്നാൽ ഗ്ലോബൽ ഫുട്ബോളിൽ അങ്ങനെയല്ല.പലർക്കും ഇൻവെസ്റ്റ് ചെയ്യാൻ മടിയാണ്. കാരണം ടീം റെലഗേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ വലിയ ഒരു നഷ്ടം തന്നെ അവർക്ക് സംഭവിക്കുന്നു. അതുകൊണ്ടുതന്നെ ഗ്ലോബൽ ഫുട്ബോൾ അമേരിക്കൻ ലീഗിനെ മാതൃകയാക്കണം. അങ്ങനെയാണ് എന്നുണ്ടെങ്കിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറാൻ ഫുട്ബോളിന് സാധിക്കും “ഇതാണ് കമ്മീഷണർ പറഞ്ഞിട്ടുള്ളത്.
റെലഗേഷൻ ഒഴിവാക്കിയാൽ കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഫുട്ബോളിലേക്ക് വരും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഏതായാലും അമേരിക്കൻ ലീഗ് കൂടുതൽ വികസിച്ചു വരികയാണ്.പുതിയ ഫ്രാഞ്ചൈസികൾ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൂടുതൽ മികച്ച താരങ്ങൾ എത്തുന്നത് കൊണ്ട് തന്നെ പ്രശസ്തിയുടെ കാര്യത്തിലും അവർ വളർന്നു കൊണ്ടിരിക്കുകയാണ്.