ഇവിടത്തെയും യൂറോപ്പിലെയും പ്രഷർ വ്യത്യാസമുണ്ട്, മെസ്സിയുള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി :ബുസ്ക്കെറ്റ്സ്

ലയണൽ മെസ്സിക്ക് പിന്നാലെ മറ്റൊരു ബാഴ്സലോണ ഇതിഹാസമായ സെർജിയോ ബുസ്ക്കെറ്റ്സിനെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിരുന്നു.അദ്ദേഹത്തെ ആരാധകർക്ക് മുന്നിൽ ക്ലബ്ബ് അവതരിപ്പിച്ചിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ മെസ്സിയും ബുസ്ക്കെറ്റ്സ് ക്ലബ്ബിനു വേണ്ടി അരങ്ങേറ്റം നടത്തും.പക്ഷേ മുഴുവൻ സമയവും ഇവർ കളിക്കാൻ സാധ്യത കുറവാണ്.

ഏതായാലും ഇന്റർ മിയാമിയെ കുറിച്ച് പല കാര്യങ്ങളും ഇപ്പോൾ ബുസ്ക്കെറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. അതായത് അമേരിക്കയിലെയും യൂറോപ്പിലെയും സമ്മർദ്ദം വ്യത്യാസമുണ്ട് എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി ഇന്റർ മിയാമിലേക്ക് വന്നത് തനിക്ക് തീരുമാനമെടുക്കാൻ കൂടുതൽ സഹായകരമായെന്നും ബുസ്ക്കെറ്റ്സ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഇവിടെ എത്തിയിട്ട് മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ ഇവിടെ മറ്റൊരു സംസ്കാരമാണുള്ളത്. നിങ്ങൾ വിജയിക്കുന്നുണ്ടോ തോൽക്കുന്നുണ്ടോ എന്നുള്ളത് അതിന് ആശ്രയിക്കുന്നില്ല എന്നത് ആകർഷണീയമായ ഒരു കാര്യമാണ്. യൂറോപ്പിലെയും ഇവിടത്തെയും സമ്മർദ്ദം വ്യത്യാസമാണ്. യൂറോപ്പിനെ അപേക്ഷിച്ചുനോക്കുമ്പോൾ ഇവിടെ സമ്മർദം കുറവാണ്.ഞാൻ നേരത്തെ തന്നെ ഇന്റർ മിയാമിയുമായി ചർച്ചകൾ തുടങ്ങിയിരുന്നു.പക്ഷേ മെസ്സിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു.കാരണം അദ്ദേഹത്തിന് മുന്നിൽ ബാഴ്സ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ മെസ്സി ഒടുവിൽ ഇങ്ങോട്ട് വന്നു. മെസ്സി ഇങ്ങോട്ട് വരാൻ തീരുമാനിച്ചത് എനിക്ക് തീരുമാനമെടുക്കാൻ സഹായകരമാവുകയും ചെയ്തു ” ഇതാണ് സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.

നാളെ നടക്കുന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.ലീഗ്സ് കപ്പിലാണ് ഈയൊരു മത്സരം നടക്കുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 :30നാണ് ഈ മത്സരം കാണാനാവുക.

Leave a Reply

Your email address will not be published. Required fields are marked *