ഇനി മെസ്സിയെ നേരിടാൻ എളുപ്പമാകുമെന്ന് കരുതുന്നു: എതിർതാരം പറയുന്നു.
ഇത്തവണത്തെ പ്രീ സീസണിൽ നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ന്യൂയോർക്ക് സിറ്റി എഫ്സിയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നത്. മത്സരത്തിൽ മെസ്സി കളിച്ചിരുന്നുവെങ്കിലും കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.അന്ന് മെസ്സിക്കെതിരെ പ്രതിരോധനിരയിൽ ഉണ്ടായിരുന്ന എതിർ താരമാണ് കെവിൻ ഒ ടൂലെ.
അതൊരു സൗഹൃദ മത്സരമായിരുന്നുവെങ്കിൽ ഇനി കോമ്പറ്റീഷൻ മത്സരത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. മാർച്ച് 31 ആം തീയതി നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിയും ന്യൂയോർക്ക് സിറ്റി എഫ്സിയും തമ്മിൽ മാറ്റുരയ്ക്കുന്നുണ്ട്. ഈ മത്സരത്തിൽ ലയണൽ മെസ്സിയെ നേരിടാൻ കൂടുതൽ എളുപ്പമാകും എന്നുള്ള പ്രതീക്ഷയിലാണ് ഒ ടൂലെയുള്ളത്. മാത്രമല്ല മെസ്സിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.ഒ ടൂലെയുടെ വാക്കുകൾ ഇങ്ങനെയാണ്.
Messi's bodyguard stopped a kid who was storming the field, but then gave the young fan a moment he'll never forget pic.twitter.com/Q2heg2d1EJ
— Historic Vids (@historyinmemes) February 29, 2024
“ലയണൽ മെസ്സിക്കെതിരെ കളിക്കാൻ സാധിച്ചു എന്നുള്ളത് അസാധാരണമായ ഒരു കാര്യമാണ്. അതൊരു ഫ്രണ്ട്ലി ആയിരുന്നുവെങ്കിലും മഹത്തായ അനുഭവമായിരുന്നു. കരിയറിൽ എല്ലാം സ്വന്തമാക്കിയ ഒരു താരത്തിനെതിരെയാണ് കളിക്കാൻ സാധിച്ചത്. അതെ വലിയൊരു നേട്ടം തന്നെയാണ്.പക്ഷേ ആ മത്സരത്തിന് യാതൊരുവിധ അർത്ഥവും ഇല്ലായിരുന്നു.ആ മത്സരം ഒരിക്കലും ഈ സീസണിനെ സ്വാധീനിക്കില്ല.യഥാർത്ഥ മത്സരം ഇനിയാണ് വരാൻ പോകുന്നത്.കുറച്ച് ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ ഇന്റർ മയാമിക്കെതിരെ കളിക്കുന്നുണ്ട്. അപ്പോൾ മെസ്സിയെ നേരിടുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് എതിർ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് ഇത്തവണത്തെ സീസണിൽ മികച്ച ഒരു തുടക്കം ലഭിച്ചിട്ടുണ്ട്.ആദ്യം മത്സരത്തിൽ അസിസ്റ്റ് നേടിയ മെസ്സി രണ്ടാം മത്സരത്തിൽ ഗോൾ സ്വന്തമാക്കി. ഇനി ഒർലാന്റോ സിറ്റിക്കെതിരെയാണ് അടുത്ത മത്സരത്തിൽ ഇന്റർ മയാമി കളിക്കുക. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് ഈ മത്സരം നടക്കുക.