അൽമേഡയെ തോൽപ്പിച്ചു,MLSലെ MVP നേടി അർജന്റൈൻ സൂപ്പർ താരം!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെയാണ് അമേരിക്കൻ ലീഗ് കൂടുതൽ ജനശ്രദ്ധ നേടിത്തുടങ്ങിയത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മെസ്സിയുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു.

ഇപ്പോഴിതാ MLS ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന MVP പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചിട്ടുണ്ട്.അർജന്റൈൻ സൂപ്പർ താരമായ ലൂസിയാനോ അക്കോസ്റ്റയാണ് MVP കരസ്ഥമാക്കിയിട്ടുള്ളത്. മറ്റൊരു അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡയെ പിറകിലാക്കി കൊണ്ടാണ് അകോസ്റ്റ ഈ അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്. 60% വോട്ടുകളും അക്കോസ്റ്റയാണ് നേടിയിട്ടുള്ളത്.

എംഎൽഎസിലെ സിൻസിനാറ്റിക്ക് വേണ്ടിയാണ് ഈ അർജന്റീന താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അവർ സെമിഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. 17 ഗോളുകളും 14 അസിസ്റ്റുകളും ഈ സൂപ്പർ താരം സീസണിൽ കരസ്ഥമാക്കി. ഇതുകൊണ്ട് തന്നെയാണ് MVP അദ്ദേഹത്തെ തേടി എത്തിയിട്ടുള്ളത്. മൂന്നാം അതിലധികമോ സീസണുകളിൽ പത്തിലധികം ഗോളുകളും പത്തിലധികം അസിസ്റ്റുകളും നേടുന്ന എംഎൽഎസ് ചരിത്രത്തിലെ ആറാമത്തെ താരം മാത്രമാണ് അക്കോസ്റ്റ. മാത്രമല്ല 50 ഗോളുകളും 70 അസിസ്റ്റുകളും അദ്ദേഹം അമേരിക്കയിൽ പൂർത്തിയാക്കിയിട്ടുണ്ട്.

അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിലൂടെ വളർന്നു താരമാണ് അകോസ്റ്റ. ഏതായാലും അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇത്. അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലയണൽ മെസ്സിയുടെ ആരാധകർ ഉള്ളത്. ഫെബ്രുവരി അവസാനത്തിൽ മാർച്ച് തുടക്കത്തിലോ ആയിരിക്കും അടുത്ത അമേരിക്കൻ ലീഗ് സീസൺ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *