UCLൽ ഇന്ന് എംബപ്പേ ഇറങ്ങുമോ? പരിക്കിന്റെ വിവരങ്ങൾ നൽകി എൻറിക്കെ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈ മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
കഴിഞ്ഞ ബ്രെസ്റ്റിനെതിരെയുള്ള മത്സരത്തിൽ എംബപ്പേ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മത്സരത്തിനിടയിൽ തന്നെയായിരുന്നു താരത്തിന് ആങ്കിൾ ഇഞ്ചുറി പിടിപെട്ടത്. അതുകൊണ്ടുതന്നെ അതിനു ശേഷം നടന്ന ലില്ലിക്കെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബപ്പേ തിരിച്ചെത്തും എന്നുള്ള കാര്യം പരിശീലകനായ ലൂയിസ് എൻറിക്കെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé has recorded 30+ goals in his past SIX seasons ⚽️ 🔥
— OneFootball (@OneFootball) February 10, 2024
Can we reminded you he has just turned 25 years old 🤯 pic.twitter.com/8GdOyNRKo3
“എംബപ്പേ ഈ മത്സരത്തിന് ലഭ്യമാണ്. മറ്റെല്ലാ താരങ്ങളും ലഭ്യമാണ്.എംബപ്പേയെ പോലെയുള്ള ഒരു താരം ടീമിൽ ഉണ്ടാവുക എന്നത് ഗുണകരമായ കാര്യമാണ്. തീർച്ചയായും അതിന്റെ ബെനഫിറ്റ് ഞങ്ങൾ കൈവരിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരം നിർണായകമായിരുന്നുവെങ്കിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ റിസ്ക് എടുക്കാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന് വിശ്രമം നൽകിയത് “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഇന്നത്തെ മത്സരത്തിൽ എംബപ്പേ ഉണ്ടാകും എന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു. മിന്നുന്ന പ്രകടനമാണ് എംബപ്പേ ഇപ്പോൾ നടത്തുന്നത്.ഫ്രഞ്ച് ലീഗിൽ 19 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.