PSG വിടുമോ? സൂപ്പർ താരം തുറന്ന് പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പി എസ്ജി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ എംബപ്പേ,റാമോസ്,മാർക്കിഞ്ഞോസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ കണ്ടെത്തിയത്.കെയ്‌ലർ നവാസായിരുന്നു പിഎസ്ജിയുടെ ഗോൾവല കാത്തത്.ക്ലീൻഷീറ്റ് കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.
ഈ സീസണിൽ ജിയാൻ ലൂയിജി ഡോണ്ണാരുമ വന്നതോടുകൂടി വേണ്ടത്ര അവസരങ്ങൾ കെയ്‌ലർ നവാസിന് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ സീസണിന് അതിനുശേഷം അദ്ദേഹം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.എന്നാൽ താനും കുടുംബവും പിഎസ്ജിയിൽ ഹാപ്പിയാണ് എന്നുള്ള കാര്യം നവാസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനുശേഷം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘I’m Happy in Paris’ – PSG Goalkeeper Hints at His Future https://t.co/QHMCPu9nhv
— PSG Talk (@PSGTalk) April 20, 2022
” നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.എനിക്ക് ഡോണ്ണാരുമയുമായി നല്ല ബന്ധമാണുള്ളത്.അദ്ദേഹവുമായി യാതൊരുവിധ പ്രശ്നങ്ങളുമില്ല. തീർച്ചയായും ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ ഈ സീസണിലെ സാഹചര്യങ്ങൾ ഒരല്പം സങ്കീർണ്ണമാണ്. ഭാവിയിൽ എന്ത് സംഭവിക്കുമെന്നുള്ളത് നമുക്ക് നോക്കിക്കാണാം. ഞാനും എന്റെ കുടുംബവും പാരീസിൽ ഹാപ്പിയാണ്.ക്ലബ് എന്നെ നല്ല രൂപത്തിലാണ് ട്രീറ്റ് ചെയ്യുന്നത്.എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്ന് കാണാം. ചിലപ്പോൾ കാര്യങ്ങൾ മാറിമറിയാമല്ലോ” ഇതാണ് നവാസ് പറഞ്ഞിട്ടുള്ളത്.
ഈ ലീഗ് വണ്ണിൽ 18 മത്സരങ്ങളാണ് കെയ്‌ലർ നവാസ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഏഴ് ക്ലീൻഷീറ്റുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.