PSG യിൽ ഹാപ്പിയല്ലെന്ന വാർത്ത,പ്രതികരിച്ച് സൂപ്പർ താരം!

ഈ സീസണിലായിരുന്നു ഡച്ച് സൂപ്പർ താരമായ വൈനാൾഡം ലിവർപൂൾ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ വേണ്ടത്ര അവസരങ്ങൾ താരത്തിനു ലഭിച്ചിരുന്നില്ല.അത്കൊണ്ട് തന്നെ ഒരു അഭിമുഖത്തിൽ താൻ പിഎസ്ജിയിൽ ഹാപ്പിയല്ല എന്നുള്ള കാര്യം വൈനാൾഡം തുറന്ന് പറഞ്ഞിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വ്യാപകമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു.

എന്നാൽ അന്ന് പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചുകൊണ്ട് വൈനാൾഡം രംഗത്ത് വന്നിട്ടുണ്ട്.അതായത് താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് വൈനാൾഡം ആരോപിച്ചത്. പ്ലെയിങ് ടൈം കിട്ടാത്തതിലാണ് ഹാപ്പി അല്ലാത്തത് എന്നാണ് താൻ പറഞ്ഞതെന്നും അല്ലാതെ പിഎസ് ജിയിൽ ഹാപ്പിയല്ല എന്നുള്ളത് താൻ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ് വൈനാൾഡം പറഞ്ഞത്. കഴിഞ്ഞദിവസം പിഎസ്ജിയുടെ ഒഫീഷ്യൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.വൈനാൾഡത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സീസണിന്റെ തുടക്കത്തിൽ സ്പോർട്ടിങ് ടെംസിൽ ഞാൻ ഒരൽപം അസ്വസ്ഥനായിരുന്നു. ആ സമയത്തായിരുന്നു ഞാൻ ആ ഇന്റർവ്യൂ നൽകിയത്.പക്ഷേ പലരും കരുതിയത് ഞാൻ ആ അവസരത്തിൽ ക്ലബ്ബിൽ ഹാപ്പിയല്ല എന്നാണ്. സത്യത്തിൽ ഞാൻ ഹാപ്പിയായിരുന്നു.പ്ലെയിങ് ടൈമിന്റെ കാര്യത്തിൽ മാത്രമായിരുന്നു എനിക്ക് അസംതൃപ്തി ഉണ്ടായിരുന്നത്. നിങ്ങളുടെ പ്ലെയിങ് ടൈമിൽ നിങ്ങൾ സംതൃപ്തനാണോ എന്നാണ് അന്ന് ആ ജേണലിസ്റ്റ് എന്നോട് ചോദിച്ചത്. ഞാൻ അല്ല എന്ന് പറഞ്ഞു. കൂടുതൽ സമയവും ബെഞ്ചിലിരിക്കുന്ന ഏതൊരു താരവും അങ്ങനെ തന്നെയായിരിക്കും പറയുക.പക്ഷേ മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.ഞാൻ ക്ലബ്ബിൽ ഹാപ്പിയല്ല എന്നവർ വരുത്തി തീർത്തു ” വൈനാൾഡം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *