PSG യിൽ മെസ്സിയും നെയ്മർ ഉണ്ടായിട്ട് എന്തുണ്ടാക്കി?എംബപ്പേയുടെ കാര്യത്തിൽ റയലിന് അസ്പാസിന്റെ മുന്നറിയിപ്പ്.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുകയാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡാണ് എംബപ്പേയെ സ്വന്തമാക്കുന്നത്. ദീർഘകാലമായി റയൽ മാഡ്രിഡ് സ്വപ്നം കാണുന്ന താരമാണ് എംബപ്പേ. അദ്ദേഹത്തിന്റെ വരവോടുകൂടി റയൽ താര സമ്പന്നമാകും. ഇപ്പോൾതന്നെ നിരവധി യുവ പ്രതിഭകൾ അവിടെയുണ്ട്.
എന്നാൽ സെൽറ്റ വിഗോയുടെ സ്പാനിഷ് താരമായ ഇയാഗോ അസ്പാസ് ഇക്കാര്യത്തിൽ റയൽ മാഡ്രിഡിന് ഒരു വാണിംഗ് നൽകിയിട്ടുണ്ട്. അതായത് എംബപ്പേ വന്നു എന്ന് കരുതി എല്ലാ കിരീടങ്ങളും നേടാൻ കഴിയില്ല എന്നാണ് അസ്പാസ് പറഞ്ഞിട്ടുള്ളത്.പിഎസ്ജിയിൽ മെസ്സിയും നെയ്മറുമുണ്ടായിട്ടും അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ലെന്ന് ഉദാഹരണമായി കൊണ്ട് അസ്പാസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Perez adding Mbappe to Real Madrid team pic.twitter.com/bPRmjxCHin
— Troll Football (@TrollFootball) March 6, 2024
“എംബപ്പേയെ പോലെയുള്ള ഒരു താരത്തിന്റെ വരവ് ലാലിഗക്ക് ഗുണകരമാണ്.കൂടുതൽ ഇൻകം ജനറേറ്റ് ചെയ്യാൻ സാധിക്കും.എംബപ്പേ വന്നു കഴിഞ്ഞാൽ റയൽ മാഡ്രിഡ് എല്ലാം തൂത്തുവാരും എന്ന് നമുക്ക് പറയാൻ എളുപ്പമാണ്.പക്ഷേ അങ്ങനെ സംഭവിക്കണമെന്നില്ല.കളിക്കളത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും.മെസ്സിയും നെയ്മറും ഒക്കെ ഉള്ള ഒരു വമ്പൻ ടീമായിരുന്നു പിഎസ്ജി. എന്നിട്ട് അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞില്ല “ഇതാണ് അസ്പാസ് പറഞ്ഞിട്ടുള്ളത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും സെൽറ്റ വിഗോയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് മത്സരം നടക്കുക.ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് ലീഡ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരത്തിൽ ഇറങ്ങുന്നത്.