Most Powerful Player,റയലിനെയും പിഎസ്ജിയേയും ഉള്ളം കയ്യിലിട്ട് ആറാടുന്നവൻ എംബപ്പേ!

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കോൺട്രാക്ട് പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് എംബപ്പേ അറിയിച്ചതോടെ പിഎസ്ജി സമ്മർദ്ദത്തിലായി. അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. ഒടുവിൽ പിഎസ്ജി നെയ്മർ ജൂനിയർ ക്ലബ്ബിൽ നിന്നും പുറത്താക്കി. ഇതോടുകൂടി ഹാപ്പിയായി കൊണ്ട് എംബപ്പേ പിഎസ്ജിയിൽ തിരിച്ചെത്തുകയും ചെയ്തു.

പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമിന്റെ പത്രപ്രവർത്തകനായ മാർക്ക് ഡോയൽ എംബപ്പേയെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പവർഫുൾ ആയ ഫുട്ബോൾ താരം എന്നാണ് എംബപ്പേയെ ഇദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഒരേസമയം പിഎസ്ജിയേയും റയൽ മാഡ്രിഡിനെയും വിഡ്ഢികളാക്കാൻ എംബപ്പേക്ക് കഴിയുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡോയലിന്റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” ലോകത്തെ ഏറ്റവും പവർഫുൾ ആയ ഫുട്ബോൾ താരം ഇന്ന് കിലിയൻ എംബപ്പേയാണ്. സ്വന്തം നിലയും വിലയും എത്രയാണ് എന്നുള്ളതിനെ കുറിച്ച് കൃത്യമായ ധാരണ എംബപ്പേക്കുണ്ട്. അൽ ഹിലാലിന്റെ റെക്കോർഡ് ഓഫർ വന്നിട്ടും അദ്ദേഹം നിരസിച്ചത് എന്തുകൊണ്ടാണ്? പിഎസ്ജിക്ക് തന്നെ ആവശ്യമുണ്ടെന്നും തനിക്കുവേണ്ടി അവർ എന്തും ചെയ്യും എന്നുള്ള ബോധ്യം ഉള്ളതുകൊണ്ടുമാണ്.പിഎസ്ജിയുടെ അഭിവാജ്യ ഘടകം എംബപ്പേയാണ്.ഇത് അദ്ദേഹം പരമാവധി മുതലെടുക്കുന്നു.പിഎസ്ജിയാവട്ടെ ഇദ്ദേഹത്തിന്റെ ഓരോ പ്രവർത്തികൾക്കും പേടിച്ചുകൊണ്ട് സമ്മർദ്ദത്തിലാവുകയും ചെയ്യുന്നു.പിഎസ്ജിയേയും റയൽ മാഡ്രിഡിനെയും ഒരേസമയം വിഡ്ഢികളാക്കാനും ഉള്ളം കയ്യിലിട്ട് ആറാടാനും എംബപ്പേക്ക് സാധിക്കുന്നു. തനിക്കുവേണ്ടി റയൽ മാഡ്രിഡ് എത്ര വേണമെങ്കിലും കാത്തിരിക്കുമെന്ന് എംബപ്പേക്ക് അറിയാം.അതും അദ്ദേഹം പരമാവധി മുതലെടുക്കുന്നു. ഇങ്ങനെ എല്ലാംകൊണ്ടും ഇത് കിലിയൻ എംബപ്പേയുടെ ഒരു കാലഘട്ടമാണ് ” ഡോയൽ കുറിച്ചു.

മെസ്സിയും നെയ്മറും ക്ലബ്ബ് വിട്ട സ്ഥിതിക്ക് എംബപ്പേ പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കും എന്നുള്ള റൂമറുകളും സജീവമാണ്.അങ്ങനെയാണെങ്കിൽ അത് റയലിനാണ് ഏറ്റവും കൂടുതൽ തിരിച്ചടി സൃഷ്ടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *