MNM നെ എങ്ങനെ നേരിടും? യുവന്റസ് പരിശീലകൻ പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പുഘട്ട മത്സരത്തിൽ വമ്പൻമാരായ യുവന്റസ് കളത്തിലേക്കിറങ്ങുന്നുണ്ട്. ഫ്രഞ്ച് ശക്തികളായ പിഎസ്ജിയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അലെഗ്രി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ പിഎസ്ജിയുടെ മുന്നേറ്റ നിരയായ മെസ്സി,നെയ്മർ,എംബപ്പേ കൂട്ടുകെട്ടിനെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ബോൾ ഇല്ലാത്ത സമയത്തും ഇവരെ തടയാൻ ശ്രമിക്കുമെന്നാണ് ഇപ്പോൾ യുവന്റസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Juventus boss Max Allegri admits Paul Pogba won’t return before January and explains how the Old Lady will face Kylian Mbappé, Neymar and Leo Messi. https://t.co/S0HyjvuqlE #Juve #Juventus #Pogba #PSG #Calcio #UCL #PSGJUV #PSGJuve
— footballitalia (@footballitalia) September 5, 2022
” ഞങ്ങൾ വളരെ കരുത്തരായ ഒരു ടീമിനെയാണ് നേരിടുന്നത്.ബോൾ നല്ല രൂപത്തിൽ നിയന്ത്രിക്കുക എന്നുള്ളത് വളരെ നിർണായകമായ ഒരു കാര്യമാണ്. വളരെയധികം സാങ്കേതിക മികവുള്ള ടീമാണ് അവർ.ഞങ്ങൾ നല്ല രൂപത്തിൽ വർക്ക് ചെയ്തെ മതിയാവൂ.നെയ്മറും എംബപ്പേയും മെസ്സിയും വളരെ സ്ട്രോങ്ങ് ആയിട്ടുള്ള താരങ്ങളാണ്. അവർ വളരെ എളുപ്പത്തിൽ പൊസിഷൻ കണ്ടെത്തും. ബോൾ ഇല്ലാത്ത സമയത്തും ഞങ്ങൾ അവരെ നല്ല രൂപത്തിൽ പ്രതിരോധിച്ചു നിർത്തേണ്ടതുണ്ട്. ബോൾ കൈവശമുള്ള സമയത്തും നല്ല രൂപത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട് ” ഇതാണ് അലെഗ്രി പറഞ്ഞിട്ടുള്ളത്.
നിലവിൽ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി. അതേസമയം സിരി എയിൽ ഏഴാം സ്ഥാനമാണ് നിലവിൽ യുവന്റസിന് ഉള്ളത്.