MNM മതിയാവില്ല, മുന്നേറ്റ നിരയിലേക്ക് പുതിയ താരത്തെ വേണമെന്ന് പിഎസ്ജി പരിശീലകൻ!
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ജനുവരി എന്നുള്ളത് ഒരു ബുദ്ധിമുട്ടേറിയ മാസമായി മാറുകയായിരുന്നു. എന്തെന്നാൽ വേൾഡ് കപ്പിന് ശേഷം കളിച്ച രണ്ടു മത്സരങ്ങളിൽ പിഎസ്ജി പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടിവന്നു. മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ അണിനിരന്നിട്ട് വിജയിക്കാൻ സാധിക്കാതെ പോകുന്ന പിഎസ്ജിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്.
മാത്രമല്ല പിഎസ്ജിയുടെ മുന്നേറ്റ നിര താരമായ പാബ്ലോ സറാബിയ ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. ആ സ്ഥാനത്തേക്ക് പിഎസ്ജിക്ക് ഒരു താരത്തെ ആവശ്യമുണ്ട്. ഇക്കാര്യം പിഎസ്ജിയുടെ പരിശീലകൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അതായത് നിലവിലെ മുന്നേറ്റ നിര താരങ്ങളായ MNM ൽ നിന്നും വ്യത്യസ്തനായ ഒരു താരത്തെയാണ് ആവശ്യമെന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📹🎙 Parisian reactions after #PSGSDR . pic.twitter.com/8GJolpjdZx
— Paris Saint-Germain (@PSG_English) January 30, 2023
” ഒന്നോ രണ്ടോ താരങ്ങളെ പുതുതായി ടീമിലേക്ക് എത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്നുള്ള കാര്യം എനിക്കറിയാം.തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടതുണ്ട്.ഞങ്ങൾക്ക് ഒരു ആരംഭം ലഭിച്ചിട്ടുണ്ട്. നിലവിൽ ഞങ്ങൾക്കുള്ള മുന്നേറ്റ നിര താരങ്ങളിൽ നിന്നും വ്യത്യസ്തനായ ഒരു മുന്നേറ്റ നിര താരത്തെ ആവശ്യമുണ്ട്. ആ താരത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളാണ് നടത്തുന്നത്. കൂടാതെ ഞങ്ങൾക്ക് മുന്നിൽ FFP നിയന്ത്രണങ്ങളുമുണ്ട് ” ഇതാണ് പിഎസ്ജി പരിശീലകനായ ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
ലിയോണിന്റെ യുവ സൂപ്പർതാരമായ റയാൻ ചെർക്കിക്ക് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. റഷ്യൻ ക്ലബ്ബായ സെനിത്തിന്റെ ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കമാണ് നിലവിൽ പിഎസ്ജിയുടെ ലക്ഷ്യം.