MNM ന് പകരം ആരിറങ്ങും ? സാധ്യതകൾ ഇങ്ങനെ!

ഇന്ന് കോപ്പ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഷറ്റെറൂക്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.

ഈ മത്സരത്തിൽ പിഎസ്ജിയുടെ സൂപ്പർ മുന്നേറ്റ നിരയായ MNM ഇറങ്ങില്ല എന്നുള്ളത് പരിശീലകൻ സ്ഥിരീകരിച്ചിരുന്നു. ഈ സീസണിൽ ആദ്യമായാണ് ഈ ത്രയത്തിലെ ഒരാൾ പോലുമില്ലാതെ പിഎസ്ജി കളിക്കാൻ ഇറങ്ങുന്നത്.കിലിയൻ എംബപ്പേക്ക് പിഎസ്ജി ഹോളിഡേ നൽകിയിട്ടുണ്ട് ലയണൽ മെസ്സി ടീമിനോടൊപ്പം ചേർന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നെയ്മർ ജൂനിയർക്ക് ക്ലബ്ബ് വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആരായിരിക്കും മുന്നേറ്റ നിരയിൽ എന്നുള്ളത് പിഎസ്ജി ആരാധകർക്ക് അറിയേണ്ട കാര്യമാണ്. ഏറ്റവും സർപ്രൈസിംഗ് ആയിട്ടുള്ള കാര്യം യുവതാരമായ ഇസ്മായിൽ ഗാർബിക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യതകളുണ്ട്. സീനിയർ ടീമിന് വേണ്ടി വളരെ കുറച്ചു സമയം മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.എന്നാൽ യൂത്ത് ടീമിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ് ഗാർബി.

കൂടാതെ മുന്നേറ്റ നിരയിൽ പാബ്ലോ സറാബിയ,ഹ്യൂഗോ എക്കിറ്റിക്കെ എന്നിവർ ഉണ്ടാവും. നിലവിൽ തകർപ്പൻ ഫോമിലാണ് എക്കിറ്റിക്കെ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഗോൾകീപ്പർ പൊസിഷനിൽ നവാസ് ഉണ്ടാവും എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വന്നിട്ടുണ്ട്.

ഏതായാലും MNM ന്റെ അഭാവത്തിലും ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് മുന്നോട്ടുപോവാൻ പിഎസ്ജിക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *