MNM- നെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? മിഷേൽ പ്ലാറ്റിനിയുടെ നിർദേശം ഇങ്ങനെ!

വലിയ പ്രതീക്ഷയോടെ ഫുട്ബോൾ ലോകം ഉറ്റുനോക്കി കൊണ്ടിരുന്ന ഒരു കൂട്ടുകെട്ടായിരുന്നു മെസ്സി-നെയ്മർ-എംബപ്പേ ത്രയം.എന്നാൽ ഈയൊരു സഖ്യത്തിന് ഒന്നുംതന്നെ ചെയ്യാൻ സാധിച്ചില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി നേരത്തെ പുറത്താവുകയായിരുന്നു.കൂടാതെ ലീഗ് വണ്ണിലും പലപ്പോഴും പിഎസ്ജിക്ക് അടിതെറ്റി.

ഏതായാലും MNM കൂട്ടുകെട്ടിനെ ഫലപ്രദമായി ഉപയോഗിക്കാൻ പോച്ചെട്ടിനോക്ക് കഴിയുന്നില്ല എന്നുള്ള വിമർശനം വ്യാപകമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഫ്രഞ്ച് ഇതിഹാസമായ മിഷേൽ പ്ലാറ്റിനി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.അതായത് കിലിയൻ എംബപ്പേക്ക് വേണ്ടി മെസ്സിയും നെയ്മറും കൂടുതൽ പ്ലേ മേക്കർമാരാവണമെന്നാണ് ഇദ്ദേഹം നിർദേശിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പ്ലാറ്റിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്ന് നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എംബപ്പേയുടെ വേഗതയിലാണ്.അദ്ദേഹത്തിന്റെ വേഗത ഉപയോഗപ്പെടുത്തണമെങ്കിൽ നല്ല രൂപത്തിൽ പാസ് ചെയ്യുന്ന പ്ലേ മേക്കർമാർ വേണം. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും നല്ല പാസർമാർ ആണ്. പക്ഷേ ഇത്തരത്തിലുള്ള താരങ്ങൾ അദ്ദേഹത്തിന് ചുറ്റും ഇല്ലെങ്കിൽ മറ്റു ക്വാളിറ്റികൾ പുറത്തേക്ക് വരുന്നു.കൂടുതൽ സെൽഫിഷ് ആവുന്നു.കൂടുതൽ അവസരങ്ങൾ ഒരുക്കാൻ വേണ്ടി ശ്രമിക്കുന്നു.അത്കൊണ്ട് തന്നെ എംബപ്പേയെ ഉപയോഗപ്പെടുത്താൻ നല്ല പ്ലേ മേക്കർമാരെയാണ് ആവിശ്യം ” ഇതാണ് പ്ലാറ്റിനി പറഞ്ഞിട്ടുള്ളത്.

നിലവിൽ ദേശീയ ടീമിനൊപ്പമാണ് മൂന്നു താരങ്ങളും ഉള്ളത്.ഇതിൽ ലയണൽ മെസ്സിയും നെയ്മർ തങ്ങളുടെ ടീമുകൾക്ക് വേണ്ടി ഗോൾ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *