MNM നെ എങ്ങനെ തടയും? മാഴ്സെ പരിശീലകൻ പറയുന്നു!
ലീഗ് വണ്ണിൽ നാളെ നടക്കുന്ന മത്സരത്തിൽ ചിരവൈരികൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.പിഎസ്ജിയുടെ എതിരാളികൾ ഒളിമ്പിക് മാഴ്സെയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:15 ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. ഒരു ഇടവേളക്കു ശേഷം എംഎൻഎം ത്രയം ഈ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സൂപ്പർ താരം ലയണൽ മെസ്സി റെഡിയായി കഴിഞ്ഞു എന്നുള്ള കാര്യം പരിശീലകൻ പറഞ്ഞിരുന്നു.
ഏതായാലും ഈ കരുത്തുറ്റ മുന്നേറ്റ നിരയെ എങ്ങനെ തടയുമെന്നുള്ള ചോദ്യം മാഴ്സെയുടെ പരിശീലകനായ ഇഗോർ ടുഡോറിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഇവരെ തടയാൻ വേണ്ടി തങ്ങളുടെ സിസ്റ്റം മാറ്റാൻ തങ്ങൾ റെഡിയല്ല എന്നാണ് മാഴ്സെയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളെ ബീയിൻ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
(Video) Watch Igor Tudor Explain How Marseille Will Defend Mbappé, Messi, & Neymar https://t.co/MsgmQqQGkc
— PSG Talk (@PSGTalk) October 14, 2022
‘ എന്റെ ഫിലോസഫിയിൽ ഞാൻ വിശ്വാസമുള്ളവനാണ്, കാരണം ഞാൻ ഈ സിസ്റ്റത്തിൽ വിശ്വസിക്കുന്നു. ഈ സിസ്റ്റം നല്ല റിസൾട്ടുകൾ ഞങ്ങൾക്ക് നൽകുന്നുണ്ട്. ഇതുകൊണ്ട് മാത്രമല്ല ഞാൻ സിസ്റ്റത്തെ മാറ്റാത്തത്, മറിച്ച് എന്തിനാണ് ഈ സിസ്റ്റം മാറ്റുന്നത് എന്നുള്ളത് താരങ്ങൾ പോലും അത്ഭുതപ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ സിസ്റ്റം മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” മാഴ്സെ പരിശീലകൻ പറഞ്ഞു.
നിലവിൽ 26 പോയിന്റുള്ള പിഎസ്ജിയാണ് ഒന്നാം സ്ഥാനത്തുള്ളത്.ഒളിമ്പിക് മാഴ്സെ മൂന്നാം സ്ഥാനത്താണ്. എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടാൽ പിഎസ്ജിക്ക് തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.