MNM തന്നെയാണ് പിഎസ്ജിയെ ബ്രാൻഡാക്കി മാറ്റിയത്,പക്ഷേ..: മുൻ ഫ്രഞ്ച് പ്രസിഡണ്ട് വിലയിരുത്തുന്നു!
സമീപകാലത്ത് ഒരുപാട് ഇതിഹാസ താരങ്ങൾ കളിച്ചിട്ടുള്ള ക്ലബ്ബാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി.ഡീഞ്ഞോയും സ്ലാറ്റനും ബെക്കാമും ഈ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് നെയ്മർ ജൂനിയർ,എംബപ്പേ,മെസ്സി എന്നിവരൊക്കെ പിഎസ്ജിയുടെ പേരും പ്രശസ്തിയും വർദ്ധിപ്പിക്കുകയായിരുന്നു.MNM കൂട്ടുകെട്ട് ഉള്ള സമയത്ത് തന്നെയാണ് പിഎസ്ജി ഏറ്റവും കൂടുതൽ പ്രശസ്തി കൈവരിച്ചിട്ടുള്ളത്.
എന്നാൽ കളിക്കളത്തിനകത്ത് വലിയ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ ഈ കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് മുൻ ഫ്രഞ്ച് പ്രസിഡണ്ടായ നിക്കോളാസ് സർക്കോസി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പിഎസ്ജിയെ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കിയത് ഈ താരങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പക്ഷേ ഒരു ടീം എന്ന നിലയിൽ മികച്ച രൂപത്തിൽ കളിക്കുന്നത് ഇപ്പോഴത്തെ പിഎസ്ജിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.മുൻപ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സൂപ്പർ താരങ്ങൾ വന്നതോടുകൂടിയാണ് പിഎസ്ജി ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആയി മാറിയത്.എംബപ്പേയും നെയ്മറും മെസ്സിയും ഒക്കെ കളിച്ച ആ കാലം ഞാൻ നന്നായി ആസ്വദിച്ചിരുന്നു.അത് മനോഹരമായിരുന്നു,ഞാനത് മറക്കുകയുമില്ല.പക്ഷേ ഒരുപാട്സൂപ്പർ താരങ്ങൾ ഉള്ളതിനേക്കാൾ നല്ലത് ഒരു ടീം എന്ന നിലയിൽ മികച്ച രൂപത്തിൽ കളിക്കുക എന്നതാണ്.അത് ഇപ്പോൾ വ്യക്തമാണ്. ഇപ്പോഴത്തെ പരിശീലകൻ അതിലാണ് വിശ്വസിക്കുന്നത് ” ഇതാണ് മുൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം ഈ സീസണിൽ പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജി തന്നെയാണ്.എംബപ്പേയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ അവർക്ക് സാധിക്കുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും അവർ വിജയിച്ചിരുന്നു.