MNMന് തിളങ്ങാൻ കഴിഞ്ഞത് സീസണിന്റെ അവസാനത്തിൽ,ഖേദമുണ്ടെന്ന് നെയ്മർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല വിജയമാണ് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പിഎസ്ജി ക്ലെർമോന്റ് ഫൂട്ടിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഹാട്രിക് ഗോളുകൾ നേടിയപ്പോൾ മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സി ഹാട്രിക്ക് അസിസ്റ്റുകൾ കരസ്ഥമാക്കുകയായിരുന്നു. അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളുമാണ് നെയ്മറും മെസ്സിയും എംബപ്പേയും ചേർന്നുകൊണ്ട് നേടിയിട്ടുള്ളത്.
ഏതായാലും തങ്ങൾ മൂന്ന് പേരും ഫോമിലേക്കെത്തിയ സമയം വൈകി പോയി എന്നുള്ള കാര്യം നെയ്മർ ജൂനിയറും തുറന്ന് സമ്മതിച്ചിട്ടുണ്ട്.അതായത് സീസണിന്റെ അവസാനത്തിലാണ് തങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞത് എന്നുള്ള കാര്യത്തിൽ ഖേദമുണ്ട് എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
Comme Mbappé, le Brésilien regrette de voir le trio avec Messi ne fonctionner véritablement qu'en fin de saison.https://t.co/xJuiVv1L2N
— RMC Sport (@RMCsport) April 10, 2022
” ആദ്യമായി ഈ വിജയത്തിൽ ഞാൻ ഹാപ്പിയാണ്. കൂടാതെ മൂന്ന് ഗോളുകൾ നേടാനായതിലും ഞാൻ സന്തോഷവാനാണ്. ഞങ്ങൾ കൂടുതൽ കൂടുതൽ മികച്ചു വരികയാണ്.ഞങ്ങൾ മൂന്ന് പേരും 100% പ്രകടനമാണ് പുറത്തെടുത്തത്.പക്ഷെ ഇത് സീസണിന്റെ അവസാനമായി പോയി. അക്കാര്യത്തിൽ ഞങ്ങൾക്ക് ഖേദവും സങ്കടവുമുണ്ട്. പക്ഷേ ലീഗിൽ ഇനി എന്താണോ ഞങ്ങൾക്ക് അവശേഷിക്കുന്നത് അതാണ് ഞങ്ങൾ നേടാൻ പോകുന്നത്” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.
പരിക്കിൽ നിന്ന് മുക്തനായ ശേഷം നെയ്മർ ജൂനിയർ മികച്ച ഫോമിലാണ് പിഎസ്ജിക്കും ബ്രസീലിനും വേണ്ടി കളിക്കുന്നത്. അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് നെയ്മർ സ്വന്തമാക്കിയിട്ടുള്ളത്.