Club Legend : നെയ്മർക്ക് പിഎസ്ജിയുടെ വിടവാങ്ങൽ സന്ദേശം!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജിയോട് വിടപറഞ്ഞു കഴിഞ്ഞു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മറെ സ്വന്തമാക്കിയിട്ടുള്ളത്.രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് നെയ്മർ ജൂനിയർ ഒപ്പു വച്ചിരിക്കുന്നത്. 90 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായികൊണ്ട് പിഎസ്ജിക്ക് ലഭിച്ചിരിക്കുന്നത്. 6 സീസണുകൾ ക്ലബ്ബിനോടൊപ്പം ചിലവഴിച്ച ശേഷമാണ് നെയ്മർ ഇപ്പോൾ പാരീസ് വിടുന്നത്.

ഇന്നലെയായിരുന്നു നെയ്മർ ക്ലബ്ബ് വിട്ടകാര്യം പിഎസ്ജി ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. നെയ്മർ ജൂനിയറോട് ഗുഡ്ബൈ പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ഒരു വീഡിയോയും അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ക്ലബ്ബിന്റെ ഇതിഹാസം എന്നാണ് അവർ നെയ്മർ ജൂനിയറെ വിശേഷിപ്പിച്ചിട്ടുള്ളത്.പിഎസ്ജിയിലെ നെയ്മറുടെ പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ എല്ലാം തന്നെ അവർ ആ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2017 ലാണ് നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയിരുന്നത്. 222 മില്യൺ യൂറോ എന്ന ലോക റെക്കോർഡ് തുകക്കാണ് അദ്ദേഹത്തെ പിഎസ്ജി സ്വന്തമാക്കിയത്.ആദ്യ സീസണിൽ തകർപ്പൻ പ്രകടനം ക്ലബ്ബിനു വേണ്ടി പുറത്തെടുക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു. 30 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും 16 അസിസ്റ്റുകളും നെയ്മർ നേടിയിരുന്നു. 3 കിരീടങ്ങളും ആ സീസണിൽ നെയ്മർ സ്വന്തമാക്കി.

പിന്നീട് പരിക്കുകൾ മൂലവും വിവാദങ്ങൾ മൂലവും നെയ്മറുടെ കരിയർ പ്രതീക്ഷിച്ച പോലെ ഉയർന്നില്ല.പിഎസ്ജിക്ക് വേണ്ടി ആകെ 173 മത്സരങ്ങൾ കളിച്ച നെയ്മർ 118 ഗോളുകളും 70 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 4 ലീഗ് വൺ കിരീടങ്ങൾ, 2 കോപ്പ ഡി ഫ്രാൻസ്, 2 ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവയൊക്കെ നെയ്മർ ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്തത് നെയ്മർക്ക് തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *