2016-ന് മുന്നേ ബ്രസീലിൽ ഒരു ദിവസം ഇഷ്ടപ്പെടും,തൊട്ടടുത്ത ദിവസം വെറുക്കും,നെയ്മർക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് : റായ്!
സൂപ്പർ താരം നെയ്മർ ജൂനിയർ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സമയമല്ല.നെയ്മറെ പിഎസ്ജി ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല പിഎസ്ജി ആരാധകർക്കിടയിൽ നിന്ന് തന്നെ നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
ഇപ്പോഴിതാ പിഎസ്ജിയുടെ ബ്രസീലിയൻ ഇതിഹാസമായ റായ് നെയ്മർക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. അതായത് പിഎസ്ജിയിൽ ഒരുപാട് കാര്യങ്ങൾ നെയ്മർക്ക് ചെയ്യാനുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” തന്റെ കരിയറിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും 30 വയസ്സ് മാത്രമേ ഉള്ളൂ. വളരെയധികം ടാലന്റ് ഉള്ള താരമാണ് നെയ്മർ. മാത്രമല്ല ക്ലബ്ബിന് അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നെയ്മർക്ക് പിഎസ്ജിയിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട് ” ഇതാണ് റായ് പറഞ്ഞിട്ടുള്ളത്.
PSG : «Un jour aimé, un jour détesté», Neymar a encore de belles choses à réaliser à Paris selon Rai
— Le Parisien | PSG (@le_Parisien_PSG) June 26, 2022
➡️ https://t.co/5x6fENlsY8 pic.twitter.com/Xbsv9LM5Aw
അതേസമയം ആരാധകരുടെ അതൃപ്തിയും കൂവലുമൊന്നും വകവെക്കേണ്ടതില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. എല്ലാ ആരാധകരും അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങുമെന്നും റായ് പറഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” മുമ്പ് ബ്രസീലിലും ഇതുപോലെ തന്നെയായിരുന്നു. ഒരുദിവസം ആരാധകർ അദ്ദേഹത്തെ ഇഷ്ടപ്പെട്ടാൽ തൊട്ടടുത്ത ദിവസം ആരാധകർ അദ്ദേഹത്തെ വെറുക്കുകയും ചെയ്യും. എന്നാൽ 2016ലെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ നേടിയതോടുകൂടി ഇതിൽ മാറ്റം വന്നു. എല്ലാവരും നെയ്മറെ ഇഷ്ടപ്പെടാൻ തുടങ്ങി. അതുപോലെ തന്നെയായിരിക്കും ഭാവിയിൽ പിഎസ്ജിയിലും ” ഇതാണ് റായ് പറഞ്ഞിട്ടുള്ളത്.
1993 മുതൽ 1998 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ച താരമാണ് റായ്. ബ്രസീലിന് വേണ്ടി 49 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.