ഹാലന്റിനെക്കാൾ മികച്ചവൻ,മെസ്സിയുടെ പിൻഗാമി :സൂപ്പർ താരത്തെ കുറിച്ച് മുൻ ഏജന്റ്!

സൂപ്പർ താരം ലയണൽ മെസ്സി ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടാൻ സാധ്യതകൾ ഏറെയാണ്.ഫ്രീ ഏജന്റായി കൊണ്ടായിരിക്കും അദ്ദേഹം ക്ലബ്ബ് വിടുക.അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് ഒരു സൂപ്പർ താരത്തെ ഇപ്പോൾ പിഎസ്ജിക്ക് ആവശ്യമുണ്ട്. മെസ്സിയുടെ പകരക്കാരനായി കൊണ്ട് ഇപ്പോൾ പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് നാപ്പോളിയുടെ നൈജീരിയൻ സ്ട്രൈക്കർ ആയ വിക്ടർ ഒസിംഹെനെയാണ്. തകർപ്പൻ ഫോമിലാണ് ഈ സീസണിൽ ഒസിംഹെൻ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

താരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മുൻ ഏജന്റുമാരിൽ ഒരാളായ ആൻഡ്രിയ ഡി അമിക്കോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിനെക്കാൾ മികച്ച താരമാണ് ഒസിംഹെൻ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ പിൻഗാമിയാവാൻ താരത്തിന് കഴിയുമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ വിക്ടർ ഒസിംഹെൻ ആണ്. തീർച്ചയായും അദ്ദേഹം ഹാലന്റിനെക്കാൾ മികച്ചവനാണ്. അദ്ദേഹത്തിന് ഓപ്ഷനുകളുടെ അഭാവം ഒന്നുമില്ല.പിഎസ്ജിയും പ്രീമിയർ ലീഗ് ക്ലബ്ബുകളും ഒക്കെ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ട താരമായ മെസ്സിയെ പിഎസ്ജിക്ക് നഷ്ടമാവുകയാണ്. മെസ്സി ക്ലബ് വിടാൻ തന്നെയാണ് സാധ്യത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥാനത്ത് പകരക്കാരനാവാൻ ഒസിംഹന് സാധിക്കും ” ഇതാണ് അദ്ദേഹത്തിന്റെ മുൻ ഏജന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ നാപ്പോളി നടത്തുന്ന അസാമാന്യ കുതിപ്പിൽ പ്രധാന പങ്കുവഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഒസിംഹൻ. ആകെ 25 ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *