ഹാട്രിക്ക് നേടിയിട്ടും എംബപ്പേയെ വിമർശിച്ച് ലൂയിസ് എൻറിക്കെ!
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി റെയിംസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഹാട്രിക്കാണ് പിഎസ്ജിക്ക് ഈ ഗംഭീര വിജയം സമ്മാനിച്ചത്.ഡെമ്പലെ,സോളർ,ബാർകോള എന്നിവരുടെ അസിസ്റ്റുകളിൽ നിന്നാണ് എംബപ്പേ ഗോളുകൾ നേടിയത്.
എന്നാൽ എംബപ്പേയുടെ പ്രകടനത്തിൽ പരിശീലകനായ ലൂയിസ് എൻറിക്കെ സന്തോഷവാനല്ല. താരത്തിന് ഇനിയും ടീമിനായി കൂടുതൽ നൽകാൻ കഴിയും എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് താരത്തോട് സ്വകാര്യമായി താൻ സംസാരിക്കുമെന്നും എൻറിക്കെ പറഞ്ഞിട്ടുണ്ട്. മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
🔴🔵 Luis Enrique after Mbappé’s hat- trick: “I'm not really happy with Kylian today. I have nothing to say about the goals…”.
— Fabrizio Romano (@FabrizioRomano) November 11, 2023
“But he can help the team more, in different ways. He’s world class player, we want more”.
“I'm going to talk to him about it first, it’s private”. pic.twitter.com/9n6dg3bM7A
കിലിയൻ എംബപ്പേയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയല്ല.ഗോളുകളെ പറ്റി എനിക്കൊന്നും പറയാനില്ല.പക്ഷേ അദ്ദേഹത്തിന് ടീമിനെ മറ്റൊരു രീതിയിൽ സഹായിക്കാൻ സാധിക്കും.ഞാൻ ആദ്യം അദ്ദേഹത്തോടാണ് ഇതേക്കുറിച്ച് സംസാരിക്കുക. സ്വകാര്യമായി കൊണ്ട് സംസാരിക്കും. ലോകത്തെ ഏറ്റവും മികച്ച താരമാണ് എംബപ്പേ.പക്ഷേ ഞങ്ങൾക്ക് ഇതിൽ കൂടുതലും അദ്ദേഹത്തിന് വേണം,പിഎസ്ജി പരിശീലകൻ പറഞ്ഞു.
കളിയിൽ കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യണം എന്ന് തന്നെയാണ് എംബപ്പേയോട് ഈ കോച്ച് ആവശ്യപ്പെടുന്നത്. മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പിഎസ്ജിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.