സൗദിയുടെ പണക്കൊഴുപ്പിലും തകർന്നു വീഴാതെ നെയ്മറുടെ റെക്കോർഡ്!
വലിയ തുക മുടക്കി കൊണ്ടാണ് ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിൽ നിന്നും ഒരുപാട് സൂപ്പർതാരങ്ങളെ സൗദി അറേബ്യ സ്വന്തമാക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. അതിനുശേഷം കരിം ബെൻസിമയെ കൂടി അവർ സ്വന്തമാക്കി.ഇതിനുശേഷം നിരവധി സൂപ്പർതാരങ്ങൾ സൗദിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.മെസ്സിക്ക് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് വിഫലമാവുകയായിരുന്നു.
നിയന്ത്രണങ്ങളില്ലാതെ സൗദി അറേബ്യൻ ക്ലബ്ബുകൾ പണം ചിലവഴിക്കുമ്പോഴും തകരാത്ത ഒരു റെക്കോർഡ് ഉണ്ട്.അത് നെയ്മർ ജൂനിയറുടെ റെക്കോർഡ് തന്നെയാണ്.ഫുട്ബോൾ ലോകത്തെ ഏറ്റവും ചിലവേറിയ ട്രാൻസ്ഫർ എന്ന റെക്കോർഡ് ഇപ്പോഴും നെയ്മറുടെ കൈകളിൽ ഭദ്രമാണ്.2017ൽ 222മില്യൺ യൂറോയെന്ന വലിയ തുകക്കായിരുന്നു നെയ്മർ ജൂനിയർ ബാഴ്സയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്.ആ റെക്കോർഡ് ഇതുവരെ മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
ഏതായാലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ട്രാൻസ്ഫറുകൾ നമുക്കൊന്ന് പരിശോധിക്കാം.
ഈ താരങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 താരങ്ങൾ. എന്നാൽ ഈ ട്രാൻസ്ഫറുകളിൽ പലതും പരാജയമായിരുന്നു എന്നുള്ളത് ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്. ഇനിയും വലിയ രൂപത്തിലുള്ള ട്രാൻസ്ഫറുകൾ നടക്കുമെങ്കിലും നെയ്മറുടെ റെക്കോർഡ് ഉടനടി തകർക്കപ്പെടുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.