സ്വന്തം മൈതാനത്ത് പുലികൾ, എതിരാളികളുടെ മൈതാനത്ത് എലികൾ,പിഎസ്ജിയുടെ നാണക്കേടിന്റെ കണക്കുകൾ!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു Ac മിലാൻ പിഎസ്ജിയെ തോൽപ്പിച്ചത്.Ac മിലാന്റെ മൈതാനമായ സാൻ സിറോയിൽ വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ഇതോടെ മരണ ഗ്രൂപ്പിൽ പോരാട്ടം മുറുകി കഴിഞ്ഞിട്ടുണ്ട്.

ചരിത്രത്തിൽ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തവരാണ് പിഎസ്ജി. അവർക്ക് ഏറ്റവും കൂടുതൽ തടസ്സമാവുന്നത് മറ്റൊന്നുമല്ല, എതിരാളികളുടെ മൈതാനം തന്നെയാണ്. അതായത് ഹോം മത്സരങ്ങളിൽ ഏറെ മികവ് പുലർത്തുന്ന പിഎസ്ജി എവേ മത്സരങ്ങളിൽ സമ്പൂർണ്ണ പരാജയമാണ്. അത് സാധൂകരിക്കുന്ന ചില കണക്കുകൾ നമുക്ക് പരിശോധിക്കാം.

അതായത് സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചുകൊണ്ട് പിഎസ്ജി അവസാനമായി കളിച്ച 10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ എട്ടെണ്ണത്തിലും അവർ വിജയിച്ചിട്ടുണ്ട്.ഒരു തോൽവിയും ഒരു സമനിലയും അവിടെ വഴങ്ങിയിരുന്നു. എന്നാൽ എവേ മത്സരങ്ങളിൽ ഒട്ടും ശുഭകരമല്ല കാര്യങ്ങൾ.

അതായത് ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച 10 എവേ മത്സരങ്ങളിൽ കേവലം രണ്ടെണ്ണത്തിൽ മാത്രമാണ് പിഎസ്ജി വിജയിച്ചിട്ടുള്ളത്.മൂന്ന് സമനിലയും 5 തോൽവികളും അവർക്ക് വഴങ്ങേണ്ടിവന്നു.വിജയശതമാനം കേവലം 20 മാത്രമാണ്. അതായത് എതിരാളികളുടെ തട്ടകത്തിൽ പിഎസ്ജിക്ക് മുട്ടിടിക്കും എന്നുറപ്പാണ്.

ഈ സീസണിൽ ന്യൂകാസിൽ യുണൈറ്റഡ്നോട് ഒരു വമ്പൻ തോൽവി അവർ ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ക്ലീൻ ഷീറ്റുകൾ നേടാൻ വളരെയധികം ബുദ്ധിമുട്ടുന്ന പിഎസ്ജിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. കന്നി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തണമെങ്കിൽ പിഎസ്ജി ഇനിയും ഒരുപാട് വളരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *