സ്മോക്ക് ബോംബുകളും ലേസറുകളും ഉപയോഗിച്ചു,പിഎസ്ജി ആരാധകർക്ക് വിലക്ക്!
ലീഗ് വണ്ണിൽ ചിരവൈരികളായ ഒളിമ്പിക് മാഴ്സെക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. സ്വന്തം മൈതാനമായ പാർക്ക് ഡേസ് പ്രിൻസസിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി മാഴ്സെയെ പരാജയപ്പെടുത്തിയത്.സൂപ്പർതാരം നെയ്മർ ആയിരുന്നു ഈ ഗോൾ നേടിയത്.കിലിയൻ എംബപ്പേയായിരുന്നു ഈ ഗോളിന് വഴി ഒരുക്കിയിരുന്നത്.
എന്നാൽ ഈ മത്സരത്തിൽ പിഎസ്ജിയുടെ ആരാധക കൂട്ടമായ അൾട്രാസിന്റെ ചില പ്രവർത്തികൾ വിവാദമായിട്ടുണ്ട്. അതായത് മത്സരത്തിനിടെ സ്മോക്ക് ബോംബുകളും അതുപോലെതന്നെ ലേസറുകളും ഇവർ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ലീഗ് വൺ അധികൃതർ ഇപ്പോൾ ക്ലബ്ബിനെതിരെ നടപടി എടുത്തിട്ടുണ്ട്.
അതായത് അടുത്ത മത്സരത്തിൽ പാർക്ക് ഡെസ് പ്രിൻസസിലെ ഓട്ടൂയിൽ സ്റ്റാൻഡിൽ ആരാധകരെ അനുവദിക്കില്ല. ഈ സ്റ്റാൻഡിന് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അവിടെ മുഴുവനും മൂടണമെന്നും ലീഗ് വൺ പിഎസ്ജിയോട് ആജ്ഞാപിച്ചിട്ടുണ്ട്.ലീഗ് വണ്ണിലെ അച്ചടക്ക കമ്മിറ്റിയാണ് ഈ തീരുമാനം ഇപ്പോൾ കൈകൊണ്ടിട്ടുള്ളത്.
🔴🔵 La tribune Auteuil du Parc des Princes sera partiellement fermée pour une rencontre, a annoncé mercredi la LFP sévissant après le choc PSG-OM du 16 octobre (1-0), marqué par l'allumage de fumigènes et l'utilisation de lasershttps://t.co/qkRkj5EhLi
— RMC Sport (@RMCsport) October 26, 2022
പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം ട്രോയസിനെതിരെയാണ് കളിക്കുക.പാർക്ക് ഡേസ് പ്രിൻസസിൽ വച്ചു തന്നെയാണ് ഈ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ആയിരിക്കും ആ സ്റ്റാൻഡിൽ ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തുക.
ഏതായാലും പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്.ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും അവർ പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും ഒന്നാം സ്ഥാനത്ത് തുടരുന്നതും പിഎസ്ജി തന്നെയാണ്.