സ്ഥിതിഗതികൾ മാറി, സൂപ്പർതാരം PSGയിൽ തന്നെ തുടരും!

2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെയായിരുന്നു സൂപ്പർ താരം സെർജിയോ റാമോസും പിഎസ്ജിയിൽ എത്തിയത്. റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടാണ് താരത്തെ പിഎസ്ജി സ്വന്തമാക്കിയത്. താരത്തെ കൊണ്ടുവരുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ക്ലബ്ബിന് ഉണ്ടായിരുന്നു.റാമോസിന്റെ പരിചയസമ്പത്തും ലീഡർഷിപ്പ് ക്വാളിറ്റിയുമൊക്കെ തങ്ങൾക്ക് ഉപകാരപ്രദമാകും എന്നായിരുന്നു ക്ലബ്ബ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ആദ്യ സീസൺ റാമോസിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പരിക്ക് മൂലം ആ സീസണിന്റെ ഭൂരിഭാഗം സമയവും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് റാമോസ് ആ സീസണിൽ കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്ലബ്ബ് റാമോസിന്മേലുള്ള പ്രതീക്ഷകൾ കൈവിട്ടിരുന്നു. എന്നാൽ രണ്ടാം സീസണിൽ സ്ഥിതിഗതികൾ മാറിമാറിഞ്ഞു.

പരിക്കുകൾ എല്ലാം മാറി ശാരീരിക ക്ഷമത വീണ്ടെടുത്ത റാമോസ് ഈ സീസണിൽ ആകെ 42 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. മോശമല്ലാത്ത ഒരു പ്രകടനം താരം ക്ലബ്ബിന് വേണ്ടി പുറത്തെടുത്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ക്ലബ്ബ് ഇപ്പോൾ ഹാപ്പിയാണ്.അവസാനിക്കാനിരിക്കുന്ന കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ഇപ്പോൾ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സീസൺ അവസാനിച്ച ഉടനെ താരത്തിന്റെ കോൺട്രാക്ട് പുതുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു വർഷത്തേക്ക് ആയിരിക്കും റാമോസിന്റെ കരാർ ക്ലബ്ബ് പുതുക്കുക. എന്നാൽ സാലറി വർദ്ധനവ് ക്ലബ്ബ് നൽകില്ല. സാലറിയുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കിൽ കുറവ് മാത്രമായിരിക്കും സംഭവിക്കുക. കൂടാതെ മിലാൻ സ്ക്രിനിയർ എത്തുന്നതോടുകൂടി പ്രതിരോധം കൂടുതൽ ശക്തമാവും എന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. ഏതായാലും സെർജിയോ റാമോസിനെ ഒരു വർഷം കൂടി നമുക്ക് പിഎസ്ജി ജഴ്സിയിൽ കാണാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *