സ്ഥാനം തെറിക്കാൻ കാരണമായത് എംബപ്പേയാണോ? ലിയനാർഡോ പ്രതികരിക്കുന്നു!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ തന്റെ ക്ലബുമായുള്ള കരാർ ഈയിടെ പുതുക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പിഎസ്ജി തങ്ങളുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോയെ പുറത്താക്കിയത്. പിന്നീട് ആ സ്ഥാനത്തേക്ക് ലുക്കാസ് കാമ്പോസിനെ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാൽ എംബപ്പേയുടെ നിർദ്ദേശപ്രകാരമാണ് പിഎസ്ജി ലിയനാർഡോയെ പുറത്താക്കിയത് എന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമായിരുന്നു.ഈ അഭ്യൂഹങ്ങളോട് ഇപ്പോൾ ലിയനാർഡോ തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ട്.എംബപ്പേ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രമുഖ മാധ്യമമായ ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിയനാർഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേയുടെ കരാർ പുതുക്കലിന് ഇതുമായി ബന്ധമില്ല എന്നാണ് ഞാൻ കരുതുന്നത്. സീസൺ അവസാനിച്ചതോടെ അവർ ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു തീരുമാനം കൈകൊണ്ടു.എംബപ്പേ കരാർ പുതുക്കണമെങ്കിൽ ഞാൻ പോകേണ്ടി വരുമെന്നുള്ളത് ആരും എന്നോട് പറഞ്ഞിട്ടില്ല. അതിന് സ്വാധീനമില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ തലയിടാൻ ഞാനില്ല. ഒരു സൂപ്പർ താരത്തെ അവർക്ക് നിലനിർത്താൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.

മൂന്നു വർഷത്തേക്കാണ് എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കിയിട്ടുള്ളത്. സ്പാനിഷ് വമ്പന്മാരായ റയലിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം കൂടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *