സെർജിയോ റാമോസിനെ പിഎസ്ജി കയ്യൊഴിയുന്നു!
2020ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയിരുന്നത്. രണ്ടുവർഷത്തെ കരാറിലായിരുന്നു താരം ഒപ്പു വെച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിൽ അല്ല മുന്നോട്ട് പോയിരുന്നത്.പരിക്ക് മൂലം കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് സെർജിയോ റാമോസിന് കളിക്കാൻ സാധിച്ചിരുന്നത്. ഈ സീസണിലാണ് താരം തന്റെ യഥാർത്ഥ രൂപത്തിൽ കളിച്ചു തുടങ്ങിയത്.
ഈ സീസണോടുകൂടി സെർജിയോ റാമോസിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. കൃത്യമായി പറയുകയാണെങ്കിൽ 2023 ജൂൺ 30 ആം തീയതിയാണ് റാമോസിന്റെ കരാർ അവസാനിക്കുക. താരത്തിന്റെ കരാർ ഇതുവരെ ക്ലബ്ബ് പുതുക്കിയിട്ടില്ല എന്നുള്ളത് മാത്രമല്ല അതിനുള്ള നീക്കങ്ങൾ ഒന്നും തന്നെ പിഎസ്ജി നടത്തിയിട്ടില്ല.
https://twitter.com/SergioRamos/status/1608232699336232960?t=UnNOsnICNhX4-LNTm_Srew&s=19
പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയുടെ റിപ്പോർട്ട് പ്രകാരം സെർജിയോ റാമോസിന്റെ കരാർ പുതുക്കാൻ പിഎസ്ജി താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ ജനുവരി ഒന്നാം തീയതി മുതൽ മറ്റേത് ക്ലബ്ബുമായി ചർച്ച നടത്താനും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും റാമോസിന് കഴിയും. പക്ഷേ ഒരു വർഷത്തേക്ക് കൂടി പിഎസ്ജി കരാർ പുതുക്കും എന്നുള്ള പ്രതീക്ഷയിലാണ് റാമോസ് ഉള്ളത്.
ഈ സീസണിൽ നല്ല രൂപത്തിൽ കളിക്കാൻ ഇപ്പോൾ റാമോസിന് സാധിക്കുന്നുണ്ട്.ആകെ 20 മത്സരങ്ങളിൽ ഇപ്പോൾ തന്നെ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഒരു ഗോൾ ആണ് അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്. 13 മത്സരങ്ങൾ ലീഗ് വണ്ണിലും ആറ് മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിലുമാണ് റാമോസ് കളിച്ചിട്ടുള്ളത്. ഏതായാലും റാമോസിന്റെ കാര്യത്തിൽ പിഎസ്ജി ഏതു രൂപത്തിലുള്ള ഒരു അന്തിമ തീരുമാനം എടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.