സൂപ്പർ താരത്തെ വേണോ? ന്യൂകാസിലിന് ഓഫർ ചെയ്ത് PSG!
നിലവിൽ ഒരുപാട് സൂപ്പർതാരങ്ങളെ പിഎസ്ജിക്ക് തങ്ങളുടെ മുന്നേറ്റ നിരയിൽ ലഭ്യമാണ്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർക്ക് പുറമേ പാബ്ലോ സറാബിയ,ഹ്യൂഗോ എകിറ്റിക്കെ എന്നിവരൊക്കെ പിഎസ്ജിയുടെ മുന്നേറ്റ നിരയിലുണ്ട്. അതുകൊണ്ടുതന്നെ അർജന്റൈൻ സൂപ്പർതാരമായ മൗറോ ഇക്കാർഡിയെ ഒഴിവാക്കാൻ പിഎസ്ജി നേരത്തെ തന്നെ തീരുമാനിച്ചതാണ്.
ഇക്കാർഡിയെ പല ക്ലബ്ബുകളുമായും ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. ഏറ്റവും പുതുതായി മാഞ്ചസ്റ്റർ യുണൈറ്റഡിന് തരത്തിൽ താല്പര്യമുണ്ടായിരുന്നു.കൂടാതെ തുർക്കിഷ് ക്ലബ്ബായ ഗലാട്ടസറേക്കും ഈ അർജന്റൈൻ താരത്തിൽ താല്പര്യമുണ്ട്. എന്നാൽ ഇതുവരെ യാതൊരുവിധ ക്ലബ്ബുകളുമായും കരാറിൽ എത്താൻ ഇക്കാർഡിക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ പിഎസ്ജി ഇപ്പോൾ താരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് ഓഫർ ചെയ്തിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേക്കുറിച്ച് അദ്ദേഹം ഷീൽഡ് ഗസറ്റെയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
PSG Reportedly Offering Veteran Striker to Newcastle United https://t.co/8xyXPJslBx
— PSG Talk (@PSGTalk) August 17, 2022
” മൗറോ ഇക്കാർഡിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്തിരുന്നു എന്നുള്ളത് നേരത്തെ ഞാൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ ഇക്കാർഡിയെ ആഴ്സണലിന് ഓഫർ ചെയ്തിരുന്നു. പക്ഷേ അവർ ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കി. ഇപ്പോൾ എനിക്ക് വെളിപ്പെടുത്താനുള്ളത് ഇക്കാർഡിയെ ന്യൂകാസിൽ യുണൈറ്റഡിന് ഓഫർ ചെയ്തിട്ടുണ്ട് എന്നുള്ളതാണ് ” ഇതാണ് ഫാബ്രിസിയോ കുറിച്ചിട്ടുള്ളത്.
പക്ഷേ ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രതികരണം എന്താണ് എന്നുള്ളത് വ്യക്തമല്ല. ഏതായാലും സെപ്റ്റംബർ ഒന്നിന് ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ പുതിയ ക്ലബ്ബ് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഇക്കാർഡിയും പിഎസ്ജിയുമുള്ളത്.