സൂപ്പർ താരത്തെ കൈമാറി ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ ബാഴ്സ!

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗനെ ടീമിലേക്ക് എത്തിക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു താരത്തെ സ്വന്തമാക്കിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു മധ്യനിര താരമായ ബെർണാഡോ സിൽവ ഇപ്പോൾ ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്നുണ്ട്. പ്രധാനമായും മൂന്ന് ക്ലബ്ബുകളാണ് അദ്ദേഹത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

പിഎസ്ജി,എഫ്സി ബാഴ്സലോണ എന്നിവർക്ക് പുറമേ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനും ഈ പോർച്ചുഗീസ് താരത്തിൽ താല്പര്യമുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു റിപ്പോർട്ട് പുറത്തേക്ക് വന്നിരുന്നു. അതായത് മാഞ്ചസ്റ്റർ സിറ്റിക്ക് മധ്യനിരയിലേക്ക് കൂടുതൽ താരങ്ങളെ ആവശ്യമുണ്ട്. കാരണം ഗുണ്ടോഗന് പിന്നാലെ സിൽവയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.കൊവാസിച്ചിനെ എത്തിക്കാൻ കഴിഞ്ഞത് സിറ്റിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

എഫ്സി ബാഴ്സലോണയുടെ ഡച്ച് മിഡ്‌ഫീൽഡറായ ഫ്രങ്കി ഡി യോങ്ങിനെ കൊണ്ടുവരാൻ പെപ് ഗാർഡിയോളക്ക് താല്പര്യമുണ്ട്. 90 മില്യൺ പൗണ്ട് വരെ താരത്തിന് വേണ്ടി നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിനുപിന്നാലെ മറ്റൊരു കാര്യം കൂടി പ്രമുഖ മാധ്യമമായ ഫോബ്സ് പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഒരു സ്വേപ് ഡീലിനുള്ള സാധ്യത തെളിഞ്ഞു കാണുന്നുണ്ട്.

അതായത് സിൽവയെ ലഭിക്കാൻ വേണ്ടി ബാഴ്സലോണ ഡി യോങ്ങിനെ കൈവിടാൻ ഒരുക്കമാണ്.ബാഴ്സ ഡി യോങ്ങിനെ ഓഫർ ചെയ്തേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.ഗുണ്ടോഗന് പിന്നാലെ സിൽവയെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സയുടെ കരുത്ത് ഇരട്ടിയാക്കും. പക്ഷേ ഡി യോങ്ങിനെ പോലെയുള്ള ഒരു താരത്തെ കൈവിടുന്നതും അബദ്ധമാണ് എന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *