സൂപ്പർ താരത്തിന് പരിക്ക്, പിഎസ്ജിക്ക് ആശങ്ക!

പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് പരിക്ക് സ്ഥിരീകരിച്ചു. ഇന്നലെയാണ് പിഎസ്ജി എംബപ്പേയുടെ പരിക്ക് സ്ഥിരീകരിച്ചു കൊണ്ട് മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടത്. കൂടാതെ ലീഗ് വണ്ണിൽ നടക്കുന്ന ലെൻസിനെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാവുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്.കാഫ് ഇഞ്ചുറിയാണ് എംബപ്പേക്ക് പിടിപെട്ടിരിക്കുന്നത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള പിഎസ്ജിക്ക് ആശങ്ക വർധിപ്പിക്കുന്നതാണ് എംബപ്പേയുടെ പരിക്ക്. താരം അപ്പോഴേക്കും മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന ലെൻസിനെതിരെയുള്ള മത്സരവും പിഎസ്ജിക്ക് നിർണായകമാണ്.വിജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ സാധിക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30-നാണ് മത്സരം അരങ്ങേറുക.

അതേസമയം എംബപ്പേയുടെ പരിക്ക് പോച്ചെട്ടിനോയും സ്ഥിരീകരിച്ചു. ” കിലിയന് കാഫ് ഇഞ്ചുറിയുണ്ട്.പക്ഷെ പരിക്ക് ഗുരുതരമാവില്ല എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സാധ്യമായ വേഗത്തിൽ അദ്ദേഹം എത്രയും പെട്ടന്ന് തിരിച്ചെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.എംബപ്പേ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എന്നുള്ളത് സത്യമാണ്.പ്രധാനപ്പെട്ട താരത്തെ നഷ്ടപ്പെടുന്നത് ടീമിൽ ഇമ്പാക്ട് ഉണ്ടാക്കും.അദ്ദേഹത്തിന് പകരക്കാരനാവാൻ പോന്ന താരങ്ങൾ ഞങ്ങളുടെ പക്കലിലുണ്ട് ” പോച്ചെട്ടിനോ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *