സൂപ്പർ താരങ്ങൾ ഗോളടിച്ചു, കിരീടം ചൂടി പിഎസ്ജി!
കരുത്തരായ മൊണോക്കോയെ കീഴടക്കി ഒരിക്കൽ കൂടി ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി മൊണോക്കോയെ തകർത്തു വിട്ടത്.ഗോളും അസിസ്റ്റുമായി തിളങ്ങിയ കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ വിജയനായകൻ. സസ്പെൻഷനിലായ സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലായിരുന്നു പിഎസ്ജി ഇന്നലെ ഫൈനലിനിറങ്ങിയത്.കഴിഞ്ഞ ഏഴ് വർഷത്തിനിടെ പിഎസ്ജി നേടുന്ന ആറാം ഫ്രഞ്ച് കപ്പാണിത്.ഇതോടെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോക്ക് രണ്ട് കിരീടങ്ങൾ ടീമിനൊപ്പം സ്വന്തമാക്കാൻ സാധിച്ചു. കേവലം 33 മത്സരങ്ങൾ മാത്രമേ പോച്ചെട്ടിനോ പരിശീലിപ്പിച്ചിട്ടോള്ളൂ എന്നു കൂടെ ഇതിനോടൊപ്പം ചേർത്തു വായിക്കാം.
Pochettino is loving life in Paris!
— Champions League on CBS Sports (@UCLonCBSSports) May 19, 2021
PSG: 33 games 🏆🏆
Spurs: 293 games ❌ pic.twitter.com/Im4GVzMy8p
എംബപ്പേ, ഇകാർഡി, ഡി മരിയ എന്നിവരെ അണിനിരത്തിയാണ് പിഎസ്ജി ഇന്നലെ കളത്തിലേക്കിറങ്ങിയത്.മത്സരത്തിന്റെ 19-ആം മിനുട്ടിലാണ് പിഎസ്ജി ലീഡ് നേടിയത്.എംബപ്പേയുടെ അസിസ്റ്റിൽ നിന്നും മൗറോ ഇകാർഡിയാണ് പിഎസ്ജിക്ക് ലീഡ് നേടികൊടുത്തത്.രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ച്ചവെച്ചത്. മൊണോക്കോ പലപ്പോഴും പിഎസ്ജിക്ക് വെല്ലുവിളിയുയർത്തി.എന്നാൽ 81-ആം മിനുട്ടിൽ കിലിയൻ എംബപ്പേ വലകുലുക്കിയതോടെ പിഎസ്ജി കിരീടമുറപ്പിക്കുകയായിരുന്നു. എയ്ഞ്ചൽ ഡിമരിയയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ സീസണിൽ പിഎസ്ജി നേടുന്ന രണ്ടാം കിരീടമാണിത്.
Pochettino was dismissed from Tottenham and won two trophies in his first season with PSG 🏆 pic.twitter.com/O4cj0xHb7Q
— ESPN FC (@ESPNFC) May 19, 2021