സൂപ്പർ താരങ്ങൾ ഉണ്ടാവില്ല, മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎസ്ജി!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
ഇതിന് മുന്നോടിയായുള്ള മെഡിക്കൽ റിപ്പോർട്ട് പിഎസ്ജി പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,മാർക്കോ വെറാറ്റി, സെർജിയോ റാമോസ്,ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊക്കെ മത്സരം നഷ്ടമായേക്കും.
കിലിയൻ എംബപ്പേ – ENT അണുബാധയുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ചികിത്സ ഇപ്പോഴും തുടരുകയാണ്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ താരം പരിശീലനം ആരംഭിച്ചേക്കും.
The medical update this Thursday has the latest fitness news on Sergio Ramos, Leandro Paredes, Marco Verratti and Kylian Mbappé.@Aspetar
— Paris Saint-Germain (@PSG_English) October 28, 2021
മാർക്കോ വെറാറ്റി – താരത്തിന്റെ ഇടുപ്പിനാണ് പരിക്കേറ്റിരിക്കുന്നത്. നാല് ആഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്
സെർജിയോ റാമോസ് – താരം ഇപ്പോഴും പരിക്കിൽ നിന്നും മുക്തനായിട്ടില്ല.ആ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു. അടുത്ത ആഴ്ച്ച മുതൽ സ്‌ക്വാഡിനോടൊപ്പം പരിശീലനം നടത്താൻ റാമോസിന് കഴിയുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.
ലിയാൻഡ്രോ പരേഡസ് – അടുത്ത ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് താരത്തെ പിഎസ്ജി പ്രതീക്ഷിക്കുന്നത്.