സൂപ്പർ താരം PSG വിടുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് അർജന്റീനയുടെ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ്.താരമിപ്പോൾ ക്ലബ് വിടുകയാണ് എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്കാണ് താരം ചേക്കേറുക. ഒരു വർഷത്തെ ലോണിലായിരിക്കും പരേഡസ് യുവന്റസിൽ കളിക്കുക. പിന്നീട് താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും പിഎസ്ജി യുവന്റസിന് നൽകിയേക്കും. പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻ ലൂക്ക ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ തന്നെ യുവന്റസുമായി പേഴ്സണൽ എഗ്രിമെന്റിൽ എത്താൻ പരേഡസിന് കഴിഞ്ഞിരുന്നു. പക്ഷേ അഡ്രിയാൻ റാബിയോട്ടിന്റെ ഭാവിയെ ആശ്രയിച്ചായിരുന്നു ഇത് നിലകൊള്ളുന്നത്.റാബിയോട്ട് യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പായതോടുകൂടിയാണ് പരേഡസിന്റെ കാര്യത്തിൽ പുരോഗതി ഉണ്ടായത്.
According to @DiMarzio PSG have opened the possibility for Leandro Paredes (28) to move to Juventus on a loan-deal – the situation.https://t.co/lMPP1CB621
— Get French Football News (@GFFN) August 15, 2022
നിലവിൽ താരത്തെ സ്ഥിരപ്പെടുത്താനുള്ള തുകയുടെ കാര്യത്തിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.20 മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ലഭിക്കണമെന്നുള്ള നിലപാടിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
2019-ലായിരുന്നു 40 മില്യൺ യൂറോക്ക് സെനിതിൽ നിന്നും പരേഡസ് പിഎസ്ജിയിൽ എത്തിയത്.എന്നാൽ വേണ്ട രൂപത്തിൽ തിളങ്ങാൻ ഈ അർജന്റീന സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരത്തെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചത്.
സിരി എയിൽ മുമ്പ് കളിച്ച് പരിചയമുള്ള താരമാണ് പരേഡസ്.റോമക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. അതേസമയം ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയായിരുന്നു പിഎസ്ജിയുടെ മറ്റൊരു അർജന്റീന താരമായ ഡി മരിയ യുവന്റസിൽ എത്തിയത്.