സീസണിലെ ആദ്യകിരീടം നേടണം,ഒരുപാട് കാലം ഇവിടെ തുടരാനാവുമെന്ന് പ്രതീക്ഷ : PSG സൂപ്പർ താരം!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ട്രോഫി ഡെസ് ചാമ്പ്യൻസിലെ കലാശ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്.നാന്റെസാണ് പിഎസ്ജിയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 11:30-ന് ടെൽ അവീവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേ പിഎസ്ജിയുടെ ഗോൾകീപ്പറായ ഡോണ്ണാരുമ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് സീസണിലെ ആദ്യ കിരീടം തങ്ങൾക്ക് നേടണമെന്നും ഒരുപാട് കാലം പിഎസ്ജിയിൽ തന്നെ തുടരാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ PSG യുടെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 Before the #TDC2022, @gigiodonna1 speaks about the preparation of Paris Saint-Germain and the upcoming match 🆚 Nantes in Tel Aviv. pic.twitter.com/bGfHyH7IUa
— Paris Saint-Germain (@PSG_English) July 29, 2022
” ഞാൻ നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.ടീം എന്നെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. നമുക്ക് വിശദീകരിക്കാൻ കഴിയാത്തത്ര ഇൻഗ്രേഡബിളായ ഒരു ക്ലബ്ബാണ് പിഎസ്ജി.എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബമാണ്.ദീർഘകാലം ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഈ ക്ലബ്ബിനോടൊപ്പം എനിക്ക് ചരിത്രം രചിക്കണം. വരുന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സീസണിലെ ആദ്യ കിരീടം ഞങ്ങൾക്ക് നേടേണ്ടതുണ്ട്.ഞങ്ങളുടെ ആരാധകർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യണം” ഇതാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.
ഈ പ്രീ സീസണിൽ ആകെ നാല് മത്സരങ്ങളാണ് PSG കളിച്ചിട്ടുള്ളത്. 4 മത്സരത്തിലും വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.