സിദാൻ PSG യുമായി കരാറിൽ എത്തിയോ? സത്യം വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഡ്വൈസർ!
പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് സിനദിൻ സിദാൻ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം ശക്തിപ്രാപിച്ച ഒരു സമയമാണിത്.സിദാൻ പിഎസ്ജിയുമായി അഗ്രിമെന്റിൽ എത്തി കഴിഞ്ഞു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് സിദാന്റെ അഡ്വൈസറായ Migliaccio ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.സിദാൻ പിഎസ്ജിയുമായി കരാറിലെത്തി എന്നുള്ള വാർത്തകളെല്ലാം അടിസ്ഥാനമില്ലാത്തതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അഡ്വൈസറുടെ വാക്കുകൾ ഇങ്ങനെയാണ്.
Zinedine Zidane’s advisor Migliaccio tells L’Équipe: “All these rumors about an agreement with PSG are unfounded. Neither Zinedine nor I have been contacted directly by the PSG owner”. 🔴🇫🇷 #PSG
— Fabrizio Romano (@FabrizioRomano) June 10, 2022
“I’m the only one allowed to speak for Zidane and represent him, as of today”.
” സിദാൻ പിഎസ്ജിയുമായി കരാറിലെത്തി എന്നുള്ള എല്ലാ അഭ്യൂഹങ്ങളും അടിസ്ഥാനമില്ലാത്തതാണ്.ഞാനോ സിദാനോ ഇതുവരെ പിഎസ്ജിയുടെ ഉടമസ്ഥനുമായി ഡയറക്റ്റ് കോൺടാക്ട് ചെയ്തിട്ടില്ല.ഞാനാണ് സിദാനെ പ്രതിനിധീകരിക്കുന്ന വ്യക്തി, അദ്ദേഹത്തിനുവേണ്ടി ഇന്ന് സംസാരിക്കാൻ അനുവാദമുള്ള ഏക വ്യക്തി ഞാനാണ് ” ഇതാണ് സിദാന്റെ അഡ്വൈസർ പറഞ്ഞിട്ടുള്ളത്.
ഇതോടെ നിലവിൽ സിദാൻ പിഎസ്ജിയുമായി കരാറിൽ എത്തിയിട്ടില്ല എന്ന ഉറപ്പാവുകയാണ്.