സിദാൻ PSG യുടെ പരിശീലകനായാൽ എന്ത് ചെയ്യും? ജന്മദേശത്തെ ചിരവൈരികളായ മാഴ്സെ പ്രസിഡന്റ് പറയുന്നു!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ പരിശീലകസ്ഥാനത്തെ പറ്റി നിരവധി റൂമറുകൾ ഈയിടെ സജീവമായിരുന്നു.അതായത് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ സ്ഥാനമൊഴിയുമെന്നും പകരക്കാരനായി കൊണ്ട് സിദാൻ വരുമെന്നുമായിരുന്നു പ്രധാനപ്പെട്ട റൂമർ.വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അത് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഒട്ടുമിക്ക പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ സിദാന്റെ ജന്മദേശത്തെ ക്ലബ്ബായ ഒളിമ്പിക് മാഴ്സെയുടെ ചിരവൈരികളാണ് പിഎസ്ജി.ഈ ഇരുടീമുകളും ഏറ്റുമുട്ടുന്ന സമയത്ത് ഒട്ടേറെ അനിഷ്ടസംഭവങ്ങൾ അരങ്ങേറാറുണ്ട്.എന്നാൽ സ്വന്തം നാട്ടുകാരനായ സിദാനെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് മാഴ്സെ ആരാധകർ.സിദാൻ പിഎസ്ജിയുടെ പരിശീലകനാവരുതേ എന്ന് ആഗ്രഹിക്കുന്നവരാണ് മാഴ്സെ ആരാധകർ.
OM President Responds to the Possibility of Seeing Zinedine Zidane Coach PSG https://t.co/9elQhcW1zH
— PSG Talk (@PSGTalk) February 24, 2022
എന്നാൽ സിദാൻ പിഎസ്ജിയുടെ പരിശീലകനായാൾ എങ്ങനെ പ്രതികരിക്കുമെന്നുള്ള ഒരു ചോദ്യം ഒളിമ്പിക് മാഴ്സെയുടെ പ്രസിഡന്റായ പാബ്ലോ ലോങ്കോറിയയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുമെന്നാണ് മാഴ്സെ പ്രസിഡന്റ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ചോയ്സുകളെ ഞാൻ ബഹുമാനിക്കാറുണ്ട്.ജീവിതത്തിൽ അത് അടിസ്ഥാനപരമായ ഒരു കാര്യമാണ് ” ഇതാണ് മാഴ്സെയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
തന്റെ ജന്മ ദേശത്തെ ക്ലബ്ബായ ഒളിമ്പിക് മാഴ്സെയോടുള്ള ഇഷ്ടം ഒട്ടേറെ തവണ സിദാൻ വെളിപ്പെടുത്തിയിട്ടുണ്ട്.ഒളിമ്പിക് മാഴ്സെക്ക് വേണ്ടി കളിക്കാൻ സാധിക്കാത്തതിൽ സിദാൻ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.