സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമോ? ലിയനാർഡോക്ക് പറയാനുള്ളത്!
ഈയിടെയായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെയും പരിശീലകനായ സിനദിൻ സിദാനെയും ബന്ധപ്പെടുത്തി കൊണ്ട് ചില റൂമറുകൾ പുറത്തേക്ക് വന്നത്. പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകസ്ഥാനമൊഴിയുമെന്നും അത് വഴി സിദാൻ പിഎസ്ജിയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. പോച്ചെട്ടിനോ യുണൈറ്റഡിലേക്ക് എത്തുമെന്നായിരുന്നു ഈ മാധ്യമങ്ങൾ കണക്കു കൂട്ടിയിരുന്നത്.
എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം ഇപ്പോൾ പിഎസ്ജി തള്ളികളഞ്ഞിട്ടുണ്ട്.പോച്ചെട്ടിനോ പിഎസ്ജിയിൽ തന്നെ തുടരുമെന്നും സിദാനുമായി പിഎസ്ജി ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ അറിയിച്ചത്. കഴിഞ്ഞ ദിവസം എഎഫ്പിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Leonardo reacts to Zidane talk at PSG as Pochettino to Man Utd rumours rumble on https://t.co/alJPnWwrzk
— Murshid Ramankulam (@Mohamme71783726) November 27, 2021
” പോച്ചെട്ടിനോ ക്ലബ് വിട്ടു പോവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.അദ്ദേഹം ഒരിക്കലും പിഎസ്ജി വിട്ടു പോവാൻ അനുമതി ചോദിച്ചിട്ടുമില്ല.മാത്രമല്ല അദ്ദേഹത്തിന് വേണ്ടി ക്ലബുകൾ ഞങ്ങളെ ബന്ധപ്പെട്ടിട്ടുമില്ല.തീർച്ചയായും ഞങ്ങൾക്ക് സിനദിൻ സിദാനോട് വലിയ ബഹുമാനമുണ്ട്.ഒരു താരമെന്ന നിലയിലും പരിശീലകൻ എന്ന നിലയിലും അദ്ദേഹം ചെയ്ത കാര്യങ്ങൾ മഹത്തരമാണ്.പക്ഷേ അദ്ദേഹവുമായി ഞങ്ങൾ ചർച്ച നടത്തുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല എന്നുള്ളത് എനിക്ക് നിങ്ങൾക്ക് ഉറപ്പ് നൽകാനാവും ” ലിയനാർഡോ പറഞ്ഞു.
അതേസമയം യുണൈറ്റഡ് റാൽഫ് റാൻഗ്നിക്കിനെ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. റയൽ പരിശീലകസ്ഥാനമൊഴിഞ്ഞ സിദാൻ നിലവിൽ ഫ്രീ ഏജന്റാണ്.