സിദാനൊരു ഗോൾഡൻ ബ്രിഡ്ജ് നൽകൂ : പിഎസ്ജിയോട് മുൻ താരം

പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്കിപ്പോൾ അത്ര നല്ല കാലമല്ല.ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്തായതോടെ പോച്ചെട്ടിനോക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.അദ്ദേഹത്തെ പുറത്താക്കാനും സിദാനെ കൊണ്ടുവരാനുമുള്ള മുറവിളി ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്.

അതേസമയം സിദാന് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ പിഎസ്ജി നൽകണമെന്നാവിശ്യപ്പെട്ടിരിക്കുകയാണിപ്പോൾ മുൻ പിഎസ്ജി താരമായ ജെറോം റോതൻ.ഒരു ഗോൾഡൻ ബ്രിഡ്ജ് അഥവാ സ്വർണ്ണത്തിന്റെ പാലം തന്നെ സിദാന് നൽകണമെന്നാണ് ഇദ്ദേഹം ആലങ്കാരികമായി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം RMC സ്പോട്ടിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ പഴയ കാലഘട്ടത്തിൽ നിന്നുള്ള ഒരാളാണ്.ക്ലബ്ബിന്റെ മൂല്യങ്ങൾക്കും പാഷനും ബഹുമാനം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ.പക്ഷെ ഇന്ന് പിഎസ്ജിയിൽ അത് നഷ്ടമായിരിക്കുന്നു.താരങ്ങളുടെയും ലീഡർമാരുടെയും പരിശീലകന്റെയും മനോഭാവത്തിൽ നിന്ന് അത് നഷ്ടമായിട്ടുണ്ട് എന്ന് മനസ്സിലാക്കാം.ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമായ മൂല്യങ്ങളാണ് ഇപ്പോൾ നമുക്ക് നഷ്ടമാവുന്നത്.എനിക്ക് തോന്നുന്നത് സിദാന് ഈയൊരു ഈ അവസരത്തിൽ രക്ഷകനാവാൻ കഴിയുമെന്നാണ്.നമ്മൾ അദ്ദേഹത്തിന് ഒരു ഗോൾഡൻ ബ്രിഡ്ജ് നൽകണം. അദ്ദേഹത്തിന് നിരസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഓഫർ പിഎസ്ജി നൽകണം.ഇവിടെ വന്നുകൊണ്ട് പിഎസ്ജിയെ രക്ഷിക്കണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.അദ്ദേഹത്തിന്റെ നിയമങ്ങളും പ്രൊഫഷണലിസവും പിഎസ്ജി ലോക്കർ റൂമിനെ മാറ്റി മറിക്കും ” റോതൻ പറഞ്ഞു.

നിലവിൽ സിദാൻ ഫ്രീ ഏജന്റാണ്.റയൽ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് സിദാൻ.

Leave a Reply

Your email address will not be published. Required fields are marked *