സമനില വഴങ്ങിയ ശേഷം കിലിയൻ എംബാപ്പെക്ക്‌ ഉപദേശവുമായി പോച്ചെട്ടിനോ !

കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ സെന്റ് എറ്റിനിയോട് സമനില വഴങ്ങാനായിരുന്നു വമ്പൻമാരായ പിഎസ്ജിയുടെ വിധി.ക്ലബ്ബിന്റെ പരിശീലകനായി ചുമതല മൗറിസിയോ പോച്ചെട്ടിനോയുടെ ആദ്യ മത്സരമായിരുന്നു ഇത്. എന്നാൽ മത്സരം 1-1 എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു. മത്സരഫലത്തിൽ താൻ നിരാശനാണെന്ന് പോച്ചെട്ടിനോ മത്സരശേഷം പ്രസ്താവിച്ചിരുന്നു. പിഎസ്ജിയൊരു വലിയ ടീമാണെന്നും അതിനാൽ തന്നെ നിർബന്ധമായും ജയിക്കേണ്ടിയിരിക്കുന്നു എന്നുമായിരുന്നു പോച്ചെട്ടിനോ അഭിപ്രായപ്പെട്ടത്. കൂടാതെ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെക്ക്‌ ഉപദേശം നൽകാനും പോച്ചെട്ടിനോ മറന്നില്ല. താരം പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും അതിന് വേണ്ടി ശ്രമിക്കണമെന്നുമാണ് പോച്ചെട്ടിനോ അഭിപ്രായപ്പെട്ടത്.

” എല്ലാവരെയും പോലെ തന്നെ, കിലിയൻ എംബാപ്പെയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഞങ്ങൾക്ക്‌ വിജയിക്കാൻ കഴിയാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ട് എന്നറിയാം. എപ്പോഴും നല്ല രീതിയിൽ കളിക്കാൻ തന്നെയാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. എന്തൊക്കെയായാലും, അദ്ദേഹത്തിന്റെ മനോഭാവം മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. പക്ഷെ അദ്ദേഹം പുരോഗതി പ്രാപിക്കാൻ ശ്രമിക്കേണ്ടതുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു. ഈ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ എംബാപ്പെക്ക്‌ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *