ശക്തമായി തിരിച്ചു വരും :സീസൺ അവസാനിച്ച കാര്യത്തിൽ നെയ്മർ ജൂനിയർ!
ഒരിക്കൽ കൂടി നെയ്മർ ജൂനിയർക്ക് പരിക്ക് വില്ലനായിരിക്കുകയാണ്.ഇനി ഈ സീസണിൽ നെയ്മർ ജൂനിയറെ നമുക്ക് കളിക്കളത്തിൽ കാണാൻ ആവില്ല. പരിക്ക് ഗുരുതരമായതോടുകൂടി നെയ്മർ ജൂനിയർക്ക് സർജറി അത്യാവശ്യമാവുകയായിരുന്നു.ഉടൻതന്നെ നെയ്മർ സർജറിക്ക് വിധേയനാകും.
ലീഗ് വണ്ണിൽ നടന്ന മത്സരത്തിനിടയിലായിരുന്നു നെയ്മറുടെ ആങ്കിളിന് പരിക്കേറ്റത്. നെയ്മർക്ക് സർജറി വേണം എന്നുള്ള കാര്യം ഇന്നലത്തെ മെഡിക്കൽ റിപ്പോർട്ടിൽ ക്ലബ് അറിയിക്കുകയായിരുന്നു.ദോഹയിൽ വച്ചാണ് നെയ്മർ സർജറി ചെയ്യുക. മൂന്നോ നാലോ മാസം നെയ്മർ വിശ്രമം വേണ്ടിവരുമെന്ന് പിഎസ്ജി അറിയിക്കുകയായിരുന്നു. ഇതോടുകൂടി നെയ്മർ ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ഉറപ്പാവുകയായിരുന്നു.
I'll come back stronger 🙏 pic.twitter.com/VBTH9MME02
— Neymar Jr (@neymarjr) March 6, 2023
ഇതിന് പിന്നാലെ നെയ്മർ ജൂനിയർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. തന്റെ ഒരു ചിത്രമാണ് പങ്കു വെച്ചിട്ടുള്ളത്. പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന ക്യാപ്ഷനാണ് നെയ്മർ നൽകിയിട്ടുള്ളത്.അതിനുവേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.
ഈ സീസണിൽ മികച്ച പ്രകടനം ക്ലബ്ബിനുവേണ്ടി നടത്താൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഒരിക്കൽ കൂടി പരിക്ക് നെയ്മറെ പുറത്തിരുത്തുകയായിരുന്നു. പരിക്ക് കാരണം ഈയിടെ പ്രഖ്യാപിച്ച ബ്രസീൽ സ്‌ക്വാഡിൽ ഇടം നേടാനും നെയ്മർക്ക് കഴിഞ്ഞിരുന്നില്ല.